കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി. 20 വയൽ മരുന്നാണ് ഇന്നലെ രാത്രിയോടെ എത്തിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച മുതൽ ബ്ലാക്ക് ഫംഗസിനുളള മരുന്നിന് സംസ്ഥാനത്ത് കടുത്ത ക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്.
ബ്ലാക്ക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീർന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിലെ ഗോഡൗണിൽ നിന്നും ആഫോംടെറസിന്‍ എമല്‍ഷനും ആംഫോറെടസിനും എത്തിച്ചാണ് തിങ്കളാഴ്ച രോഗികൾക്ക് നൽകിയത്. നിലവിൽ 16 രോഗികളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.
Post Your Comments