KeralaLatest NewsNews

കള്ളപ്പണം ബിജെപിയുടേതാണെന്ന് തെളിഞ്ഞാല്‍ ന്യായീകരണത്തിനോ ഫയല്‍ കത്തിക്കാനോ ഒരു അണിയും തയ്യാറാകില്ല :അലി അക്ബര്‍

സിപിഎമ്മിനെതിരെ ഒളിയമ്പുമായി സംവിധായകന്‍

തിരുവനന്തപുരം :  കള്ളപ്പണമോ കുഴല്‍ പണമോ ഹവാലയോ എന്തുമായിക്കോട്ടെ അത് ബിജെപിയുടേതാണെന്ന് തെളിഞ്ഞാല്‍ ന്യായീകരണത്തിനായി പാര്‍ട്ടിയുടെ ഒരു അണിയും രംഗത്ത് വരില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സി.പി.എം-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് എതിരെ അദ്ദേഹം രംഗത്ത് വന്നത്. കുഴല്‍പ്പണ കേസ് തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അന്വേഷണ സംഘമുണ്ടല്ലോ എന്നുമാണ് അദ്ദേഹം പറയുന്നത്.

Read Also : കൊടകര കുഴല്‍പ്പണ കേസില്‍ മലപ്പുറം സ്വദേശി സുള്‍ഫിക്കര്‍ അറസ്റ്റില്‍ : സ്വര്‍ണവും കണ്ടെടുത്തു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

 

‘സ്വന്തം കുഴലില്‍ സ്വര്‍ണ്ണം കടത്തുന്നവരും, കുഴല്‍ പണക്കാരും, കുഴലൂത്തുകാരും, സ്വര്‍ണ്ണം കടത്തുകാരും ഖുര്‍ആന്‍ കടത്തിനെ ന്യായീകരിച്ചവരും സ്വപ്നസുന്ദരിയെ പോറ്റിയവരും കുത്തിയിരുന്നു കുറിക്കേണ്ട, കേരളത്തിലെ ഭാരതീയ ജനതാ പാര്‍ട്ടി കുഴല്‍ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാല്‍ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല, തെളിയിക്കാന്‍ പിണറായിയുടെ ബെസ്റ്റ് അന്വേഷണസംഘമുണ്ടല്ലോ, തെളിയിക്കട്ടെ.

തെറ്റാരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഇടതു പക്ഷം ചെയ്യുമ്പോലെ ഫയല്‍ കത്തിക്കയും, അന്വേഷണത്തിനെതിരെ അന്വേഷണം നടത്താനും ബിജെപി തയ്യാറാവില്ല,എന്നാണെന്റെ വിശ്വാസം.

അന്വേഷണത്തിന് തീര്‍പ്പുണ്ടാവുന്നത് വരെ ക്ഷമിക്കാം,അന്വേഷണം നടക്കട്ടെ.പത്തുകോടി കൊടുത്തുകൊണ്ടുവരാന്‍ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാന്‍,സാമാന്യ യുക്തിയുള്ളവര്‍ക്ക് സാധിക്കുമോ.

ഞങ്ങളാരും ഒളിച്ചോടുന്നവരല്ല.

സുടാപ്പി കമ്മികള്‍ തല്ക്കാലം ക്ഷമിക്കുക.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button