മുംബൈ: ഈ വർഷത്തെ ഫുട്ബോൾ ടൂർണമെന്റുകളായ യുവേഫ യൂറോ 2020, കോപ അമേരിക്ക 2021 എന്നീ മത്സരങ്ങൾ സോണി സ്പോർട്സ് നെറ്റ്വർക്കിൽ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ആറു ഭാഷകളിൽ യൂറോ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യും. യൂറോ ഈ മാസം 11നാണ് ആരംഭിക്കുന്നത്. ടെൻ 4ലും യൂറോ, കോപ അമേരിക്ക മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യും.
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിന്റെ ആദ്യ മത്സരം ജൂൺ 15ന് ഹംഗറിക്കെതിരേയാണ്.
Read Also:- റയൽ മാഡ്രിഡിനു പുതിയ അമരക്കാരൻ; രണ്ടാം വരവ് മിന്നിക്കാൻ കാർലോ ആഞ്ചലോട്ടി
ഇംഗ്ലണ്ട്, പോർച്ചുഗൽ, ഫ്രാൻസ്, സ്പെയിൻ, ഹോളണ്ട്, ഇറ്റലി, സ്വീഡൻ തുടങ്ങിയ വമ്പൻ ടീമുകളുടെ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരം സെർജിയോ റാമോസിനെ ടീമിൽ പരിഗണിക്കാതെയാണ് ഇത്തവണ സ്പെയിൻ യൂറോ കപ്പിനെത്തുന്നത്.
Post Your Comments