കോട്ടയം : ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ പരിഹസിച്ച് കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. പ്രമേയം പാസ്സാക്കിയതിന് യാതൊരു വിലയുമില്ലെന്നും മുഖ്യമന്ത്രി കിറ്റ് നല്‍കുന്നതിനെതിരെ പുതുപ്പള്ളി പഞ്ചായത്തോ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയോ പ്രമേയം പാസ്സാക്കുന്നത് പോലെയാണിതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശമാണ്,അവിടെ പ്രമേയം പാസാക്കാന്‍ കേരള നിയമസഭയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും പി.സി ജോര്‍ജ് ചോദിച്ചു.’ആരും മൈന്‍ഡ് ചെയ്യില്ല. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കണ്ട് ആശങ്ക അറിയിക്കുകയാണ് വേണ്ടതെന്നും’ പി.സി ജോര്‍ജ് പറഞ്ഞു.
Read Also : ആ ഇതിഹാസം ടീമിൽ വേണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു: മൈക്കൽ ക്ലാർക്ക്
”ലക്ഷദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പാക്കിയതിനെതിരെ പ്രതിഷേധിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തില്‍ ഗുണ്ടാആക്റ്റ് നടപ്പാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് മിണ്ടുന്നില്ല. സ്വന്തം വീട് നന്നാക്കിയിട്ട് പോരെ അടുത്ത വീട്ടിലെ കാര്യം നോക്കാൻ. 5000 കോടി രൂപ മുടക്കി ലക്ഷദ്വീപില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ അനുകൂലിക്കുന്നു” എന്നും പി.സി ജോര്‍ജ് പറഞ്ഞു.
Post Your Comments