Latest NewsKeralaNews

കെഎസ്ആർടിസി സിറ്റി സർക്കുലർ ഉടൻ ആരംഭിക്കും; ഗതാഗത മന്ത്രി

ആദ്യഘട്ടത്തിൽ ഏഴ് സർക്കുലർ റൂട്ടുകളിലാണ് സർവ്വീസ് ആരംഭിക്കുക

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, ആശുപത്രികൾ എന്നിവ ബന്ധിപ്പിച്ച് കൊണ്ട് കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ സർക്കുലർ സർവ്വീസുകൾ എല്ലാം തന്നെ ഒരു പ്രത്യേക നിറത്തിൽ ഉള്ളവയായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഓരോ റൂട്ടും ഓരോ കളറിലാകും അറിയപ്പെടുക.

Read Also: പ്രതിരോധ നടപടികൾ ഫലം കാണുന്നു; ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുന്നു; ഇന്നത്തെ കണക്കുകൾ അറിയാം

നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് സർവ്വീസുകൾ വിഭാവനം ചെയ്തിരിക്കുന്നത്.

ബ്ലൂ, റെഡ്, ഓറഞ്ച്, പർപ്പിൾ എന്നീ നിറങ്ങളാകും ഓരോ റൂട്ടുകൾക്കും നൽകുക. കൃത്യമായ ഇടവേളകളിൽ ജനങ്ങളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിക്കുക. ആദ്യഘട്ടത്തിൽ ഏഴ് സർക്കുലർ റൂട്ടുകളിലാണ് സർവ്വീസ് ആരംഭിക്കുക. തുടർന്ന് 15 റൂട്ടുകളിൽ സർവ്വീസ് നടത്തും. യാത്രക്കാർക്ക് ആയാസ രഹിതമായി കയറുന്നതിനും ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോട് കൂടിയതും, രണ്ട് ചവിട്ടുപടികൾ ഉള്ളതുമായ ലോ ഫ്‌ളോർ ബസുകളാണ് ഇതിനായി ഉപയോഗിക്കുക. 200 ഓളം ബസുകളാണ് ഇതിന് വേണ്ടി ആവശ്യം വരികയെന്നും മെച്ചപ്പെട്ട യാത്ര ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: അഞ്ച് സംസ്ഥാനങ്ങളില്‍ എട്ട് നിലയില്‍ പൊട്ടി; പ്രധാന കാരണങ്ങള്‍ അക്കമിട്ട് നിരത്തിയ റിപ്പോര്‍ട്ടുമായി അശോക് ചവാന്‍ സമിതി

ഈ ബസുകളിൽ സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി കൂടുതൽ യാത്രാക്കാർക്ക് നിന്ന് യാത്ര ചെയ്യുന്ന തരത്തിലാണ് ബസുകൾ രൂപ കൽപ്പന ചെയ്യുന്നത്. ഇതിന്റെ നിർമ്മാണ പുരോഗതി സെൻട്രൽ വർക്ക് ഷോപ്പിൽ നേരിട്ടെത്തി ഗതാഗത മന്ത്രി വിലയിരുത്തി. സിറ്റി സർക്കുലർ സർവ്വീസുകളിൽ യാത്രാക്കാർക്ക് ഒരു നിശ്ചിത തുകയ്ക്ക് ഏകദിന യാത്ര പാസ് ഏർപ്പെടുത്തുന്നതും പരിഗണനയിൽ ആണെന്നും മന്ത്രി അറിയിച്ചു. ഈ യാത്രാ പാസ് ഉപയോഗിച്ച് ഒരു ദിവസം തന്നെ എല്ലാ സർക്കുലർ റൂട്ടുകളിലും യാത്ര ചെയ്യാനാകുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button