ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പരാജയം തുടര്‍ക്കഥയാകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി അശോക് ചവാന്‍ സമിതി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പരാജയപ്പെടാനുള്ള കാരണങ്ങള്‍ കണ്ടെത്തിയ സമിതി ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് സോണിയ ഗാന്ധിയ്ക്ക് കൈമാറി.
Also Read: ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ച നടപടി; സര്‍ക്കാരിനോടും ഐ.സി.എം.ആറിനോടും വിശദീകരണം തേടി ഹൈക്കോടതി
ഗ്രൂപ്പുകളും കലഹവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളുമാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നത് എന്നാണ് അശോക് ചവാന്‍ സമിതിയുടെ കണ്ടെത്തല്‍. കേരളത്തില്‍ ഉള്‍പ്പെടെ ഗ്രൂപ്പുകള്‍ തമ്മിലുള്ള തമ്മിലടി കോണ്‍ഗ്രസിന് തലവേദനയായിരുന്നു. അസമിലും സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നില്ല. എഐയുഡിഎഫുമായുള്ള സഖ്യം അസമില്‍ തിരിച്ചടിയായെന്നും അഭിപ്രായമുണ്ടെന്ന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമ ബംഗാളില്‍ സഖ്യം വളരെ വൈകിപ്പോയതും ബിജെപിയും തൃണമൂലും നടത്തിയ ധ്രുവീകരണവും പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് സമിതി വിലയിരുത്തി. സംസ്ഥാന അധ്യക്ഷന്റെ പ്രവര്‍ത്തന രീതി പ്രവര്‍ത്തകരില്‍ ആശയങ്കയുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ പരാജയ കാരണങ്ങള്‍ കണ്ടെത്താനായി സോണിയ മെയ് 11നാണ് സമിതിയ്ക്ക് രൂപം നല്‍കിയത്. അശോക് ചവാന്‍ നേതൃത്വം നല്‍കിയ സമിതിയില്‍ സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിന്‍സെന്റ് പാല തുടങ്ങിയവരായിരുന്നു അംഗങ്ങള്‍
Post Your Comments