ശ്രീനഗര്‍: അതിര്‍ത്തിയില്‍ ചൈനയ്ക്കെതിരെ ഇന്ത്യയുടെ നിര്‍ണായക നീക്കം. സെല്‍ഫ് പ്രൊപ്പെല്‍ഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര ടാങ്കുകള്‍ വിന്യസിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ നിരന്തരമായ പ്രകോപനങ്ങൾ നിലനിൽക്കെ സംഘര്‍ഷത്തിനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ കഴിയാത്ത സാഹചര്യത്തില്‍ സൈന്യം അതിർത്തിയിൽ കെ.9 വജ്ര ടാങ്കുകള്‍ ഉപയോഗിച്ചുള്ള പരിശീലനം ആരംഭിച്ചിരുന്നു.
പരിശീലന നടപടികൾ അവസാനിക്കാനിരിക്കെയാണ് ടാങ്കുകള്‍ വിന്യസിക്കാനുള്ള നടപടികള്‍ അധികൃതര്‍ വേഗത്തിലാക്കിയത്. ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ സംശയാസ്പദ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതാണ് നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ കാരണമെന്നാണ് നിഗമനം. ആദ്യമായാണ് കെ.9 വജ്ര ടാങ്കുകള്‍ ലഡാക്കില്‍ വിന്യസിക്കുന്നത്.
ലഡാക്കിലെ സാഹചര്യങ്ങളിൽ കാര്യക്ഷമതയോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവയാണ് കെ.9 വജ്ര ടാങ്കുകള്‍. 2018 ലാണ് ഇവ കരസേനയുടെ ഭാഗമായി മാറിയത്. അഞ്ച് പേരടങ്ങുന്ന സൈനിക സംഘത്തിന് ടാങ്കില്‍ സഞ്ചരിക്കാം. 18 മുതല്‍ 52 കിലോ മീറ്റര്‍വരെയുള്ള ലക്ഷ്യം ഭേദിക്കാന്‍ കഴിയുന്ന ടാങ്കുകള്‍ക്ക് മണിക്കൂറില്‍ 67 കിലോ മീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും.
Post Your Comments