
ജിദ്ദ: സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കടന്നു. ഇന്ന് 1,269 പുതിയ രോഗികളും 1,081 രോഗമുക്തിയും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,52,956 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,35,520 ഉം ആയി ഉയർന്നു. ഇന്ന് 16 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,393 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 10,043 പേർ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 1,489 പേരുടെ നില അതീവ ഗുരുതരമാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.15 ശതമാനവും മരണനിരക്ക് 1.63 ശതമാനവുമാണ്. മക്ക പ്രവിശ്യയിൽ ഇന്ന് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ട്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 444, റിയാദ് 285, കിഴക്കൻ പ്രവിശ്യ 162, മദീന 89, അസീർ 78, ജീസാൻ 75, അൽ ഖസീം 53, ഹാഇൽ 26, നജ്റാൻ 23, തബൂക്ക് 15, വടക്കൻ തിർത്തി മേഖല 8, അൽബാഹ 6, അൽ ജൗഫ് 5.
Post Your Comments