Latest NewsIndiaNewsCrime

രാത്രിഭക്ഷണത്തിന് സാലഡ്‌ നൽകാത്തതിന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

ലക്‌നൗ: യുപിയിൽ രാത്രിഭക്ഷണത്തിന് സാലഡ്‌ നൽകാത്തതിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ജലാല്‍പൂരില്‍ തിങ്കളാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടെ മുരളി സാലഡ്‌ ചോദിച്ചു. എന്നാല്‍ മറ്റു ചില ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ഭാര്യ ഇത് ശ്രദ്ധിച്ചില്ല. ഇതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ കലഹമുണ്ടായി.

തുടര്‍ന്ന് കുപിതനായ മുരളി ഭാര്യയെ വെട്ടുകയായിരുന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടാനുള്ള ശ്രമം പൊലീസ് തുടങ്ങിയതായി അറിയിച്ചു.

നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അമ്മയെയും മകനെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സയ്ക്കിടെ അമ്മയ്ക്ക് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button