KeralaLatest NewsNews

കോവിഡ് വാക്‌സിൻ മുൻഗണനാ പട്ടിക പുതുക്കി സർക്കാർ; കൂടുതൽ വിവരങ്ങൾ അറിയാം

11 വിഭാഗങ്ങളെ കൂടി പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ മുൻഗണനാ പട്ടിക പുതുക്കി സംസ്ഥാന സർക്കാർ. ഹജ്ജ് തീർത്ഥാടകർ, കിടപ്പ് രോഗികൾ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവുകൾ തുടങ്ങി 11 വിഭാഗങ്ങളെ കൂടി പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തവരുടെ വിവരങ്ങൾ അറിയാം

ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവരും മുൻഗണന പട്ടികയിൽ ഉൾപ്പെടും. പൊലീസ് ട്രെയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന വോളന്റിയർമാർ, മെട്രോ റെയിൽ, വാട്ടർ മെട്രോ ഫീൽഡ് ജീവനക്കാർ തുടങ്ങിയവരും പട്ടികയിലുണ്ട്. 18 മുതൽ 44 വയസ്സ് വരെ ഉള്ളവരുടെ വാക്‌സിനേഷൻ മുൻഗണന പട്ടികയിൽ നേരത്തെ 32 വിഭാഗങ്ങളെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Read Also: അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു; നാളെ ചോദ്യം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button