തിരുവനന്തപുരം: സംസ്ഥാനത്ത് മരണനിരക്ക് ഉയർന്നു എന്ന വാദവുമായി പ്രതിപക്ഷം നിയമസഭയിൽ. സർക്കാരിന് കോവിഡ് രണ്ടാംതരംഗം പ്രതിരോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ഡോ.എം.കെ.മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്. പോരായ്മകള്‍ പറയും, ഇത് പ്രതിരോധത്തെ തുരങ്കംവയ്ക്കല്‍ അല്ലെന്ന് എം.കെ.മുനീര്‍ പറഞ്ഞു.
Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
അതേസമയം ദേശീയതലത്തില്‍ 22 രോഗികളില്‍ ഒന്നു മാത്രം രേഖയില്‍ ഉള്ളതെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.കേരളത്തില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് മരണം 1.16%, കേരളത്തില്‍ 0.35% ആണെന്നും മന്ത്രി സഭയിൽ പറഞ്ഞു.
Post Your Comments