ബീജിംഗ്: കൊറോണ വൈറസ് വ്യാപനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് ബാധ കൂടി കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എച്ച്10എന്‍3 ഇന്‍ഫ്ളുവന്‍സ എന്ന പ്രത്യേകതരം പക്ഷിപ്പനിയാണ് ആദ്യമായി മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സുവില്‍ 41കാരനാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനി മനുഷ്യന് കണ്ടെത്തുന്നത്. ദേശീയ ആരോഗ്യ കമ്മിഷന് (എന്‍.എച്ച്.സി) ഇക്കാര്യം സ്ഥിരീകരിച്ചു.
പനിയും മറ്റ് അസുഖങ്ങളുമായി ഏപ്രില്‍ 28നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേയ് 28നാണ് പക്ഷിപ്പനിയെന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടതായും വൈകാതെ ആശുപത്രി വിടാനാകുമെന്നുമാണ് വിവരം.
Post Your Comments