കൊല്ലം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങിയതിന് പിന്നാലെ പ്രതിഷേധ മാര്‍ച്ചുമായി ഡി വൈ എഫ് ഐ. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ടോള്‍ പിരിവ് ആരംഭിക്കും എന്ന നിര്‍ദേശം ജില്ലാ കളക്ടര്‍ക്ക് ലഭിക്കുന്നത്. വാട്‌സ്ആപ്പ് സന്ദേശമാണ് ലഭിച്ചത്. മഹാരാഷ്ട്ര ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് ടോള്‍ പിരിവ് നടത്തുന്നത്. എന്നാൽ ഈ വര്‍ഷം ജനുവരി ആദ്യവാരത്തോടെ ടോള്‍ പിരിക്കാനാണ് തീരുമാനം എങ്കിലും ജില്ലാ ഭരണകൂടം ഇത് തടയുകയായിരുന്നു.
Read Also: അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളത്തിന്റെ പരിശീലനം; ഇന്ത്യന്‍ വ്യോമസേന മേധാവി ലഡാക്കില്‍
ഇന്ന് രാവിലെ എട്ട് മണിയോട് കൂടിയാണ് ടോള്‍ പിരിവ് ആരംഭിച്ചത്. പിന്നാലെയാണ് പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇവരെ പൊലീസ് എത്തി മാറ്റി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ടോള്‍ പിരിവ് നടത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയും കമ്പനി പിന്മാറുകയുമായിരുന്നു. ശേഷം ഇന്നലെയാണ് വീണ്ടും നിര്‍ദേശം ലഭിക്കുന്നത്. പൊലീസ് ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. 15 മുതല്‍ 150 രൂപവരെയാണ് ടോള്‍ ഈടാക്കുന്നത്.
Post Your Comments