ജാതകത്തില്‍ സൂര്യന്റെ സ്ഥിതി അനുഗുണമാണെങ്കില്‍ ഒരാള്‍ക്ക് ഉയര്‍ച്ചകള്‍ ഉറപ്പായും ഉണ്ടാകും. സൂര്യനും മറ്റുഗ്രഹങ്ങളും യോഗം ചെയ്തുനില്‍ക്കുന്നതും അനുകൂല ഗുണങ്ങളാണ് ഉണ്ടാക്കുക. മകരം, കുംഭം രാശികള്‍ ഒഴിച്ച് മറ്റെല്ലാ രാശികളിലും സൂര്യന്‍ പൊതുവെ ശോഭന ഫലമാണ്. സൂര്യനും കുജനും ഒന്നിച്ചോ വെവ്വേറെയോ ലഗ്‌ന ത്രികൊണങ്ങളില്‍ സ്ഥിതി ചെയ്താല്‍ ജാതകന്‍ വ്യവസായിയും ഉത്സാഹമുള്ളവനും ആരോഗ്യമുള്ളവനും ആയിത്തീരും. സൂര്യനില്‍ നിന്നും കുജന്‍ പത്താം ഭാവത്തില്‍ സ്ഥിതി ചെയ്താല്‍ ഉയര്‍ന്ന ഉദ്യോഗം ഉറപ്പ്. സൂര്യ ഗുരുയോഗം ഉയര്‍ന്ന ഉദ്യോഗ മേധാവിത്വത്തിന്റെ ലക്ഷണം ആണ് .
സൂര്യനും ശനിയും ചേര്‍ന്നുനിന്നാല്‍ ദീര്‍ഘയുസും ധനവര്‍ധനയും ഉണ്ടാകും. സൂര്യന്റെ പതിനൊന്നില്‍ ശനി ഒഴിച്ചുള്ള ഏതു ഗ്രഹം നിന്നാലും ധനാഭൃവിദ്ധി നിശ്ചയം. സൂര്യന്റെ പതിനൊന്നില്‍ രാഹു നിന്നാല്‍ ജതകനു സമുദായത്തില്‍ നല്ല സ്ഥാനവും ധനവും ദാമ്പത്യസുഖവും ആരോഗ്യവും ലഭിക്കും. ഒരു സ്ത്രീ ജാതകത്തില്‍ ഒന്‍പതില്‍ സൂര്യനും എഴില്‍ രാഹുവും നിന്നാല്‍ അതായതു സൂര്യന്റെ 11 -ല്‍ രാഹു നിന്നാല്‍ വിധവായോഗം ഉണ്ടാകാം. രവിശുക്രന്‍മാര്‍ യോഗം ചെയ്തു ചിങ്ങത്തില്‍ നില്‍ക്കുകയും ആ ചിങ്ങം ലഗ്‌നം ആകുകയും ചെയ്താല്‍ ജാതകന് ഉയര്‍ന്ന സര്‍ക്കാര്‍ ജോലി കിട്ടാം
ലഗ്‌നകേന്ദ്രങ്ങളിലോ ത്രികോണങ്ങളിലോ ആദിത്യനോ ചന്ദ്രനോ നില്‍ക്കുന്നതു കാര്യലാഭത്തിനു നല്ലതാണ്. ആദിത്യ ചന്ദ്രന്‍മാര്‍ പരസ്പരം ഷഷ്ഠഷ്ടമ ഭാവങ്ങളില്‍ നില്‍ക്കുന്നതു ശുഭകരമല്ല. ലഗ്‌നത്തില്‍ ആദിത്യ ചന്ദ്രന്‍മാര്‍ ഒരുമിച്ചു നിന്നാല്‍ ജാതകന്‍ അത്യാഗ്രഹിയായിത്തീരും. രവിബുധ യോഗം ഏതു രാശിയില്‍ നിന്നാലും വിദ്യാദായകവും കീര്‍ത്തിദായകവും ആണ്. രണ്ടാം ഭാവത്തിലെ രവിചന്ദ്ര യോഗം ധനലാഭ യോഗം ആണു നല്‍കുക. ശുക്രയോഗം ത്രികോണങ്ങളില്‍ ഉണ്ടായാല്‍ സുകുമാരകലകളില്‍ പ്രാവീണ്യം നേടും, സര്‍ക്കാര്‍ ജോലി ലഭിക്കും. സ്ത്രീ ജാതകത്തില്‍ ലഗ്‌നത്തിലോ സപതമത്തിലോ രവിശുക്ര യോഗം ഭൗതീകസുഖത്തിനും ഭര്‍തൃ സുഖത്തിനും വിശിഷ്ടമാകുന്നു. എന്നാല്‍ പുരുഷന് ഈ യോഗം ഉണ്ടായാല്‍ ഭാര്യക്ക് എന്തെങ്കിലും വൈകല്യമുണ്ടാകുമെന്നു ശാസ്ത്രവിധി.
Post Your Comments