പത്തനംതിട്ട; ജില്ലയില്‍ ഇന്ന് 694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 920 പേര്‍ കോവിഡിൽ നിന്നും രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്ന് വന്നതും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതുമാണ്. 692 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രോഗ ഉറവിടം അറിയാത്ത 5 പേർ ഉൾപ്പെടുന്നു.
ജില്ലയില്‍ ഇതുവരെ 105141 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചു. ഇതില്‍ 97774 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് ബാധിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് രോഗം ബാധിച്ച് 7 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
1) 01.06.2021ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ച നാറാണംമൂഴി സ്വദേശി (53) 01.06.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ കാരണം മരിച്ചു.
2) 18.05.2021ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ച അയിരൂര്‍ സ്വദേശി (60) 31.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ കാരണം മരിച്ചു.
3) 28.05.2021ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (66) 31.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ കാരണം മരിച്ചു.
4) 23.05.2021ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ച ചെറുകോല്‍ സ്വദേശി (55) 30.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ കാരണം മരിച്ചു.
5) 23.05.2021ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ച കൊറ്റനാട് സ്വദേശി (86) 31.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ കാരണം മരിച്ചു.
6) 29.04.2021ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (64) 23.05.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ കാരണം മരിച്ചു.
7) 07.05.2021ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ച കൊറ്റനാട് സ്വദേശി (85) 28.05.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ കാരണം മരിച്ചു.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 920 പേര്‍ രോഗമുക്തരായി. ആകെ കോവിഡ് രോഗമുക്തരായവരുടെ എണ്ണം 96235 ആയി. പത്തനംതിട്ട ജില്ലക്കാരായ 8385 പേര്‍ കോവിഡ് ബാധിതരാണ്. ഇതില്‍ 8075 പേര്‍ ജില്ലയിലും, 310 പേര്‍ ജില്ലയ്ക്ക് പുറത്തും കോവിഡ് ചികിത്സയിലാണ്.
ജില്ലയില്‍ 18209 പേർ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1140 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3147 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 15 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 82 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 22496 പേര്‍ കോവിഡ് നിരീക്ഷണത്തിലാണ്.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5395 സാമ്പിളുകള്‍ ശേഖരിച്ചു. 1751 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ് രോഗം മൂലമുളള മരണനിരക്ക് 0.26 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.46 ശതമാനവും, ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 15.3 ശതമാനവുമാണ്.
Post Your Comments