ഷാര്‍ജ: അല്‍ വഹ്ദ സ്ട്രീറ്റിന് സമീപത്തെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഷാര്‍ജ സിറ്റി സെന്ററിന് എതിർവശമുള്ള ഉപയോഗശൂന്യമായ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ആളപയാമോ പരിക്കുകളോ ഇല്ലാതെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാനായി തീരുമാനിച്ചിരുന്ന കെട്ടിടത്തിലായിരുന്നു തീപിടിത്തം ഉണ്ടായത്. പ്രദേശിക സമയം ഉച്ചയ്ക്ക് 12.45നാണ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഉടന്‍തന്നെ സംനാന്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്ത് എത്തി.
കെട്ടിടത്തില്‍ നേരത്തെ താമസിച്ചിരുന്നവര്‍ ഉപേക്ഷിച്ചുപോയ ഫര്‍ണിച്ചറുകളിലാണ് ആദ്യം തീപിടിച്ചിരിക്കുന്നത്. പ്രദേശത്തേക്കുള്ള റോഡുകള്‍ പൊലീസ് പൂര്‍ണമായി അടച്ചിട്ടു അപകടത്തിൽ . മറ്റ് അപകടങ്ങള്‍ ഒഴിവാക്കാനായി സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം ഫോറന്‍സിക് പരിശോധനകള്‍ തുടരുകയാണ്.
Post Your Comments