Latest NewsInternational

ചൈനയില്‍ പഠിക്കുന്ന നൂറുകണക്കിന് മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

നാട്ടിലെത്തിയ ഒരാള്‍ക്കും ഇതുവരെ പഠനത്തിനായി ചൈനയിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ല.

ന്യൂഡൽഹി: നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ചൈനയിൽ മെഡിക്കൽ പഠനത്തിന് പോയിരിക്കുന്നത്. ചൈനയിലെ വിവിധ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ മെഡിക്കല്‍ കോളജുകളില്‍ നിരവധി മലയാളി വിദ്യാർത്ഥികളാണ് മെഡിക്കൽ ബിരുദം പ്രവേശനം നേടിയത്. നാട്ടിലേതുപോലെ എന്‍ട്രന്‍സ് പരീക്ഷയോ മറ്റു മത്സരപ്പരീക്ഷകളോ ഇല്ലാതെയാണ് പ്രവേശനം ലഭിച്ചിരുന്നത്. ഭീമമായ ഫീസ് നല്‍കി ഇടനിലക്കാര്‍ മുഖേനയാണ് വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരുന്നത്.

കോഴ്സ് തീരുന്ന മുറക്ക് തിരിച്ചടക്കാം എന്ന വിശ്വാസത്തില്‍ ബാങ്ക് വായ്​പയും കടവുമെടുത്താണ്​ വിദ്യാര്‍ഥികള്‍ പഠനത്തിനുള്ള പണം കണ്ടെത്തിരുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളും തകിടം മറിച്ച് കോവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ തന്നെ ചൈനയില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെയെല്ലാം തിരിച്ചു വിളിക്കുകയായിരുന്നു. നാട്ടിലെത്തിയ ഒരാള്‍ക്കും ഇതുവരെ പഠനത്തിനായി ചൈനയിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വര്‍ഷം അവസാനം അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷവും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. കോഴ്സ് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ഭീതി ഇവരെ വേട്ടയാടുകയാണ്. പഠനം പൂര്‍ത്തിയാക്കാനുള്ള സംവിധാനം ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത്​ ഉണ്ടാക്കണമെന്നാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button