Latest NewsIndiaNews

ബിജെപിക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് സിപിഎം നേതാവ്; ആയുധങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശം

ത്രിപുരയിലെ ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകാന്‍ ഇടയുണ്ടെന്ന് ആരോപിച്ചാണ് സിപിഎം നേതാവ് കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്

അഗര്‍ത്തല: ബിജെപിക്കെതിരെ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്ത് സിപിഎം നേതാവ്. ത്രിപുരയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ ധനമന്ത്രിയുമായ ഭാനു ലാല്‍ സാഹയാണ് ബിജെപിക്കെതിരെ കലാപം നടത്തണമെന്ന് ത്രിപുരയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാനു ലാല്‍ സാഹ വിദ്വേഷം പരത്തുന്ന പോസ്റ്റ് പങ്കുവെച്ചത്.

Also Read: ഇക്കയ്‌ക്കൊപ്പം പോകുന്നു എന്ന് കത്തെഴുതി വെച്ചിട്ടു പോയ അഞ്ജലിയെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും നാടകീയമായി

ബിജെപിയെ നേരിടാന്‍ എല്ലാ വിഭാഗം ജനങ്ങളും മണ്‍വെട്ടികളും വടികളും ഇരുമ്പ് ദണ്ഡുകളും തയ്യാറാക്കിയിരിക്കണമെന്ന് ഭാനു ലാല്‍ സാഹ ആഹ്വാനം ചെയ്തു. ബാഹ്യശക്തികളെ നേരിടാന്‍ ജനങ്ങള്‍ ധൈര്യം സംഭരിക്കണം. ഇതിനായി സ്വയംപര്യാപ്തത കൈവരിക്കണമെന്നും സ്വയരക്ഷയ്ക്ക് ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നത് ഒരിക്കലും കുറ്റകരമാകില്ലെന്നും ഭാനു ലാല്‍ പറഞ്ഞു.

ശക്തമായ പോരാട്ടം നടത്തിയാല്‍ ജീവനും സ്വത്തും സംരക്ഷിക്കപ്പെടണമെന്നില്ലെന്നാണ് ഭാനു ലാല്‍ പറയുന്നത്. അതിനാല്‍ യുവാക്കള്‍ സജ്ജരായിരിക്കണം. ബിജെപിയെ ധൈര്യപൂര്‍വ്വം നേരിടാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം. ബിജെപിക്കെതിരായ പ്രക്ഷോഭത്തില്‍ അയല്‍ക്കാരെയും പങ്കാളികളാക്കി അതൊരു വന്‍ ജനകീയ പ്രക്ഷോഭമാക്കി മാറ്റണമെന്നും ഭാനു ലാല്‍ സാഹ ആഹ്വാനം ചെയ്തു. ത്രിപുരയിലെ ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകാന്‍ ഇടയുണ്ടെന്ന് ആരോപിച്ചാണ് സിപിഎം നേതാവ് കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button