![](/wp-content/uploads/2021/06/cpm-1.jpg)
കണ്ണൂര്‍ : വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ച സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റിൽ. കുറ്റ്യാട്ടൂർ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്. മയ്യിൽ പോലീസിന്റേതാണ് നടപടി.
രണ്ടര മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലസംഘം പ്രവർത്തകരായ ആൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രശാന്തൻ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കുട്ടിയോട് ഇയാൾ ലൈംഗിക ചുവയോടെ സംസാരിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയോടി മാതാപിതാക്കളോട് കാര്യം പറഞ്ഞു. രണ്ടാഴ്ചകൾക്ക് ശേഷം പ്രദേശത്തെ മറ്റൊരു ആൺകുട്ടിയെയും ഇയാൾ സമാനമായി പീഡിപ്പിക്കാൻ ശ്രമിച്ചു.
Read Also : റൗൾ ഹിമിനസ് ഫിറ്റ്നസ് വീണ്ടെടുക്കാൻ വോൾവ്‌സിൽ തുടരും
കുട്ടികളോടുള്ള പ്രശാന്തന്‍റെ അതിക്രമങ്ങൾ അറിഞ്ഞ നാട്ടുകാരനാണ് ചൈൽഡ് ലൈനിനെ ബന്ധപ്പെട്ട് വിവരം പറഞ്ഞത്. തുടർന്ന് കുട്ടികളുടെ വീട്ടിലെത്തി പോലീസ് മൊഴിയെടുക്കുകയും ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രശാന്തനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടത്തതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും സി.പി.എം അറിയിച്ചു.
Post Your Comments