മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ വീട്ടമ്മയാണ് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പാലക്കാട് കൊട്ടശ്ശേരി സ്വദേശിനി വസന്തയാണ് മരിച്ചത്. 48 വയസായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചത്. കഴിഞ്ഞ ദിവസം കൊറോണ രോഗം ഭേദമായിരുന്നു. എന്നാല്‍ ബ്ലാക്ക് ഫംഗസ് രോഗം മൂര്‍ച്ഛിച്ചു. പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇവരെ അലട്ടിയിരുന്നു.
കേരളത്തില്‍ ബ്ലാക്ക് ഫംഗസ് രോഗം പല ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്തിടെ തിരൂര്‍ സ്വദേശിയുടെ കണ്ണ് ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് എടുത്തു മാറ്റിയിരുന്നു. കൊവിഡ് ഭേദമായ ശേഷമാണ് ഇദ്ദേഹത്തിന് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചതും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതും. കണ്ണ് എടുത്തു മാറ്റിയില്ലെങ്കില്‍ ശരീരത്തില്‍ വ്യാപിക്കാന്‍ ഇടയുണ്ട് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്തത്.
Post Your Comments