കൊച്ചി: ലക്ഷദ്വീപിലെ കേന്ദ്ര നടപടികൾക്കെല്ലാം അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വന്നതോടെയാണ് തീരുമാനിച്ച നടപടികളെ പുനഃപരിശോധിക്കപ്പെടുമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു നിയമവും ദ്വീപില്‍ നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ദ്വീപിലെ ജനങ്ങളോടും ജനപ്രതിനിധികളോടും കൂടിയാലോചിച്ചു മാത്രമേ നടപടികളുണ്ടാകൂ എന്ന് തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ അമിത് ഷാ വ്യക്തമാക്കിയതായി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.
Also Read:ജീവനക്കാർക്ക് ആശ്വാസം; ഷാര്‍ജയിൽ കുറഞ്ഞ ശമ്പളം 25,000 ദിര്‍ഹമായി ഉയര്‍ത്തി
ഇടതുപക്ഷവും വലതുപക്ഷവും വലിയ തോതിലുള്ള അനാവശ്യ സമരങ്ങൾക്ക് കോപ്പ് കൂട്ടുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ ഈ കൃത്യമായ ഇടപെടൽ. അഡ്മിനിസ്ട്രേറ്റര്‍ മുന്‍കൈയെടുത്തു കൊണ്ടുവന്ന നിയമങ്ങള്‍ക്ക് നിയമസാധുത നല്‍കേണ്ടത് കേന്ദ്ര ആഭ്യന്തര വകുപ്പാണ്. വിവാദ നടപടികള്‍ പുനഃപരിശോധിക്കപ്പെടുമെന്ന് അമിത് ഷായില്‍ നിന്നും ലഭിച്ച ഉറപ്പിന് വിശ്വാസ്യത ഉണ്ടെന്നും ഇക്കാര്യങ്ങള്‍ ദ്വീപ് ജനതയെ അറിയിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതായും എം.പി വ്യക്തമാക്കി. ദ്വീപില്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണെന്ന കാര്യം ആഭ്യന്തര മന്ത്രിക്ക് അറിയാംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സ്ഥിരമാണ് ഇപ്പോൾ ലക്ഷദ്വീപിൽ. കേന്ദ്ര സർക്കാരിന്റെ ലക്ഷദ്വീപിന് അനുകൂലമായ പദ്ധതികളെല്ലാം ചിലർ എതിർക്കുകയും മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്രത്തിന്റെ ഈ ഇടപെടൽ കൃത്യമായി അതിനെ ചെറുക്കും.
Post Your Comments