COVID 19CinemaMollywoodLatest NewsKeralaNewsEntertainment

ബോംബാക്രമണ കേസ്; വാഗ്ദാനം ചെയ്തത് 1 കോടിയും ഹെലികോപ്ടറും, പക്ഷേ ഒന്നും കിട്ടിയില്ലെന്ന് നടി പ്രിയങ്ക

ബോംബാക്രമണ കേസിലെ മുഖ്യപ്രതിയായ ഷിജു വർഗീസും ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു.

അരൂർ : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്ജെപി) സ്ഥാനാര്‍ത്ഥിയായി മത്‌സരിച്ച നടി പ്രിയങ്കയെ ഇ.എം.സി.സി ബോംബാക്രമണ കേസില്‍ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. ബോംബാക്രമണ കേസിലെ മുഖ്യപ്രതിയായ ഷിജു വർഗീസും ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു. ഒരേ പാർട്ടി സ്ഥാനാർത്ഥികൾ ആയതിനാൽ തന്നെ ഇവർ തമ്മിൽ ബന്ധമുണ്ടോയെന്ന് തിരിച്ചറിയാനായിരുന്നു ചോദ്യം ചെയ്യൽ. അരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് പ്രിയങ്ക മത്സരിച്ചത്. ഷിജു വര്‍ഗീസ് മത്സരിച്ചത് കുണ്ടറയിലായിരുന്നു.

Also Read:85 കോടി ഡോസ് വാക്സിന്‍ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ; സ്പുട്നിക് വാക്സിന് സി.ഡി.എല്ലിന്റെ വിതരണാനുമതി

ഷിജു വർഗീസിന്റെ ഇടപാടുകളെ കുറിച്ചൊന്നും അറിവില്ലെന്ന് പ്രിയങ്ക മൊഴി നൽകി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് മൂന്ന് തവണ അയാളുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നല്ലാതെ മറ്റ് ഇടപാടുകളൊന്നും ഷിജു വർഗീസുമായി ഇല്ലെന്ന് നടി പറയുന്നു. നന്ദകുമാറെന്ന വ്യക്തിയാണ് തന്നെ നിർബന്ധിച്ച് തെരഞ്ഞെടുപ്പിൽ നിർത്തിയതെന്നാണ് നടിയുടെ വിശദീകരണം. ഇയാൾ ഒരു കോടിയിലധികം വാഗ്ദാനം ചെയ്തിരുന്നുവെന്ന് യുവതി പറയുന്നു. ഒപ്പം, പ്രചാരണത്തിനായി ഹെലികോപ്ടര്‍, മറ്റ് സൗകര്യങ്ങൾ എല്ലാം വാഗ്ദാനം ചെയ്തു. എങ്ങനെയും വിജയിപ്പിച്ച്‌ എം.എൽ.എയാക്കാം എന്ന് ഉറപ്പ് നല്‍കിയതായും പ്രിയങ്ക പറയുന്നു.

അതേസമയം, ഒന്നരരലക്ഷം രൂപയാണ് പ്രിയങ്കയുടെ മാനേജരും പാര്‍ട്ടി പ്രവര്‍ത്തകനുമായ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് നന്ദകുമാര്‍ ഇട്ടത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാലു ലക്ഷത്തിലേറെ രൂപ ചെലവായെന്നും ഈ തുക കടം വാങ്ങിയതാണെന്നും പ്രിയങ്ക പറഞ്ഞു. ഇത് തിരിച്ച് നൽകേണ്ടത് തന്റെ ബാധ്യതയായി മാറിയെന്നാണ് നടി വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button