Latest NewsNewsIndiaCrime

13കാരിയെ അമ്മാവൻ പീഡിപ്പിച്ചതായി പരാതി

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന ജഗതിഗിരിഗുട്ടയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന കാര്യവിവരം അറിഞ്ഞതോടെയാണ് മാസങ്ങൾ നീണ്ട പീഡന വിവരം പുറംലോകമറിയുന്നത്. കാഴ്ച വൈകല്യമുള്ള ഇയാൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ആറേഴ് മാസത്തിനിടെ അമ്മാവൻ തന്നെ പലതവണ ബലാത്സംഗത്തിനിരയാക്കിയെന്ന് പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തി. പിന്നാലെ തന്നെ മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിന് പുറമെ പോക്‌സോ വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button