Latest NewsUSANewsInternationalCrime

യുഎസിൽ നടന്ന വെടിവയ്പ്പിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

ഹയലിയ (യുഎസ്); ദക്ഷിണ ഫ്ലോറിഡയിലെ വിരുന്നുശാലയിൽ നടന്ന വെടിവയ്പിൽ 2 പേർക്ക് ദാരുണാന്ത്യം. 25 പേർക്കു അപകടത്തിൽ പരിക്കേറ്റു. മയാമിഡെയ്ഡ് കൗണ്ടിയിലെ ഒരു വിരുന്നുശാലയിലാണ് ഇന്നലെ പുലർച്ചെ വെടിവയ്പ് ഉണ്ടായിരിക്കുന്നത്. സംഗീതനിശയ്ക്കായി ഹാൾ വാടകയ്ക്കു നൽകിയിരുന്നു.

പരിപാടിയിൽ പങ്കെടുക്കാൻ വന്ന ആളുകൾക്കു നേരെ വാഹനത്തിലെത്തിയ 3 തോക്കുധാരികൾ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുകയുണ്ടായി. സംഭവത്തെ തുടർന്ന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ വർഷം ഇതുവരെ യുഎസിൽ ഇരുനൂറിലേറെ വെടിവയ്പ് സംഭവങ്ങൾ ഉണ്ടായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button