വാഷിംഗ്ടണ്‍: കോവിഡ് വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വിവിധയിടങ്ങളില്‍ നിന്നും പുറത്തുവരുന്നത്. കോവിഡിനെതിരായ പ്രതിരോധത്തില്‍ വാക്‌സിനേഷന് നിര്‍ണായക സ്വാധീനമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്ന പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡിനെതിരെ ദീര്‍ഘകാലം പ്രതിരോധ ശേഷി ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ 100 ശതമാനം ഉറപ്പ് പറയാന്‍ സാധിക്കില്ലെങ്കിലും ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രതിരോധ ശേഷി ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചിലരില്‍ ഇത് പതിറ്റാണ്ടുകളോളം നിലനില്‍ക്കുമെന്ന ആശ്വാസകരമായ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ശാസ്ത്ര ലോകത്തിനും ജനങ്ങള്‍ക്കും പിടിതരാതെയാണ് കോവിഡ് ലോകരാജ്യങ്ങളില്‍ മുഴുവന്‍ ഒരുപോലെ നാശം വിതച്ചത്. ഇതോടെ വാക്‌സിനേഷന്‍ കൃത്യമായ ഇടവേളകളില്‍ മുടങ്ങാതെ സ്വീകരിക്കേണ്ടി വരുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആറ് മാസം കൂടുമ്പോഴോ വര്‍ഷത്തില്‍ ഒരിക്കലോ കുത്തിവെപ്പ് എടുക്കണമെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധര്‍ മുന്നോട്ടുവെച്ചിരുന്നത്.
Post Your Comments