News

കേന്ദ്രഭരണ പ്രദേശത്ത് നടപ്പാക്കിയ പരിഷ്കാരത്തിൽ പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരം; കെ സുരേന്ദ്രൻ

ആദ്യ നിയമസഭാ സമ്മേളനം തന്നെ കേന്ദ്രസർക്കാരിനെ അനാവശ്യമായി വിമർശിക്കാൻ ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്

തിരുവനന്തപുരം : ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രഭരണ പ്രദേശത്ത് നടപ്പാക്കിയ പരിഷ്കാരത്തിൽ പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. കേരള നിയമസഭയുടെ അന്തസ് കളഞ്ഞുകുളിക്കുന്ന പ്രമേയമാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

നിയമസഭയെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന വളരെ വിലകുറഞ്ഞ നടപടിയാണ്. ലക്ഷദ്വീപിലെ മഹാഭൂരിപക്ഷം ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാര വേലയാണ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നിൽ വോട്ടുബാങ്ക് താത്‌പര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also  : വോട്ടെടുപ്പിന് ശേഷമുള്ള അക്രമപരമ്പര: പലായനം ചെയ്തവരെ തിരികെ കൊണ്ടുവരാൻ കോടതിയുടെ ഉത്തരവ്

ആദ്യ നിയമസഭാ സമ്മേളനം തന്നെ കേന്ദ്രസർക്കാരിനെ അനാവശ്യമായി വിമർശിക്കാൻ
ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്. അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ ലക്ഷദ്വീപിലെ ജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെയോ കോടതിയെയോ സമീപിക്കാമെന്നും സുരന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button