ഡൽഹി; മധ്യപ്രദേശിൽ യുവാവിനെ അഞ്ചംഗ സംഘം മർദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഉജ്ജെയ്നിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ ഗോവിന്ദ്(26) എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗോവിന്ദും പ്രതികളും തമ്മിൽ ഭൂമിയുടെ പേരിൽ ദീർഘനാളായി തർക്കമുണ്ടായിരുന്നതായി പോലീസ് അറിയിക്കുകയുണ്ടായി.
പ്രശ്നം പരിഹരിക്കാൻ ചർച്ച നടത്താമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അശു ദാഗർ ഗോവിന്ദിനെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയുണ്ടായി. ഇവിടെ വച്ചാണ് ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. മർദനത്തെ തുടർന്ന് ബോധം നഷ്ടമായ ഗോവിന്ദിനെ പ്രതികൾ വീടിന് മുൻപിൽ കൊണ്ടുപോയി ഇടുകയുണ്ടായി. തുടർന്ന് ബന്ധുക്കൾ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയാണ് ഉണ്ടായത്.
Post Your Comments