COVID 19KeralaLatest NewsIndiaNews

‘ഹാർട്ട് അറ്റാക്കും കൊവിഡ് കേസും ഇവിടെ എടുക്കില്ല’; 4 ആശുപത്രികൾ ചികിത്സ നിഷേധിച്ചു, പിതാവിന്റെ മരണത്തെകുറിച്ച് യുവതി

'വരുന്നവരെല്ലാം ജീവന് വേണ്ടി നില വിളിക്കുന്നു, ആവശ്യത്തിന് ഡോക്ടറോ നഴ്സുമാരോ ഇല്ല, ഓക്സിജൻ സിലിണ്ടർ ഇല്ല. 15 മിനിട്ടിനുള്ളിൽ ഓരോ ആംബുലൻസിലും വെള്ളമൂടി കൊണ്ട് പോകുന്നു'; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അവസ്ഥ വിവരിച്ച് യുവതി

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊവിഡ് സാഹചര്യം വർധിക്കുകയാണ്. 2423 കൊവിഡ് രോഗികളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തെ ആശുപത്രികൾ കൊവിഡ് രോഗിയായ പിതാവിനു ചികിത്സ നിഷേധിച്ചുവെന്ന് വെളിപ്പെടുത്തി യുവതി രംഗത്ത്. തിരുവനന്തപുരത്തെ 4 ആശുപത്രികളിൽ പിതാവിനു ചികിത്സയ്ക്കായി വിളിച്ചെങ്കിലും അവർ ഏറ്റെടുത്തില്ലെന്ന് ഇവ ശങ്കർ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഒടുവിൽ മെഡിക്കൽ കൊളെജിൽ എത്തിച്ചെങ്കിലും കൃത്യസമയത്ത് ചികിത്സ നൽകാൻ അവരും തയ്യാറായില്ലെന്നാണ് യുവതി ആരോപിക്കുന്നത്.

Also Read:ടിബറ്റില്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്: പിടി തോമസ്

ഹാർട്ട് അറ്റാക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിതാവിനു കൊവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ ആശുപത്രി അധികൃതർ മറ്റൊരു ആശുപത്രിയിലേക്ക് പോയ്ക്കോളാനും ‘കൊവിഡും ഹാർട്ട് അറ്റാക്കും’ ഇവിടെ എടുക്കില്ലെന്നുമായിരുന്നു പ്രസ്തുത ആശുപത്രി അറിയിച്ചതെന്ന് യുവതി പോസ്റ്റിൽ വ്യക്തമാക്കുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവരും എടുത്തില്ല. രണ്ട് ആശുപത്രികളിൽ വിളിച്ച് ചോദിച്ചപ്പോൾ അവരും സമാന അഭിപ്രായമാണ് പറഞ്ഞത്. കൊവിഡും ഹാർട്ട് അറ്റാക്കും എടുക്കില്ലെന്ന്5 മണിക്കൂറോളമായിരുന്നു യുവതിയുടെ പിതാവ് ചികിത്സ കിട്ടാതെ ആംബുലൻസിൽ കഴിഞ്ഞത്. ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും അവരും കൃത്യസമയത്ത് ചികിത്സ നൽകിയില്ല. യുവതിയുടെ സുഹൃത്ത് പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് അദ്ദേഹത്തെ ഐ സി യുവിലേക്ക് മാറ്റിയത്.

‘നമുക്ക് മുൻപായി അമ്പതോളം ആംബുലൻസുകൾ കിടപ്പുണ്ട്. എല്ലാം കൊവിഡ് രോഗികൾ. വരുന്നവരെല്ലാം ജീവന് വേണ്ടി നില വിളിക്കുന്നു. ഓക്സിജൻ ലെവൽ താണ് തളർന്നു വീഴുന്നവർ വേറെയും. 15 മിനിട്ടിനുള്ളിൽ ഓരോ ആംബുലൻസിലും വെള്ളമൂടി കൊണ്ട് പോകുന്നുണ്ട്. ഇതും കാണുംതോറും എന്റെ ഭയം കൂടി. അവിടെ ആവശ്യത്തിന് ഡോക്ടറോ നഴ്സുമാരോ ഇല്ല. ഓക്സിജൻ സിലിണ്ടർ ഇല്ല.’- യുവതി കുറിച്ചു. ഇവ ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്നലെ രാത്രിയിൽ എനിക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല, പുറത്തെ സിറ്റൗട്ടിലെ കസേരയിൽ മുറ്റത്തെ ഇരുട്ടിലേക്ക് നോക്കി ഞാൻ ഇരുന്നു..വീട് നിറയെ അച്ചയെ കുറിച്ചുള്ള ഓർമ്മകൾ. അച്ച പോയ ശേഷം റൂമിനു പുറത്തിറങ്ങാൻ പോലും വയ്യാ, ഇരുട്ടുന്നതും വെളുക്കുന്നതും എനിക്ക് അറിയണ്ട, അച്ച പോയതിനു ശേഷം ഞാൻ സന്തോഷിച്ചിട്ടില്ല, നീറി നീറി.. ഉരുകി ഉരുകി…. അച്ചയെ ഓർക്കുമ്പോൾ എന്റെ ആത്മാവിന് ശമനമില്ല ഞാൻ ആരോട് പറയും ഈ വേദന, എന്റെ അച്ചക്കല്ലാതെ വേറെ ആർക്കാണ് ഈ വേദന മനസിലാക്കാൻ പറ്റുക..? അച്ച അവശേഷിപ്പിച്ചു പോയ നഷ്ടത്തെ നികത്താൻ ഇനി ആർക്കും കഴിയില്ല…
അപ്രതിരോധ്യവും നിശിതവുമായ ഒരു സ്നേഹമായിരുന്നു എന്റെ അച്ഛയുടെത്.ക്ഷമയും നിഷ്കളങ്കവുമായിരുന്നു… മുഖമുദ്ര. കണ്ണടച്ച് ഇരുന്ന എന്റെ മുഖത്തേക്ക് തണുത്ത കാറ്റ് വീശുമ്പോഴും എന്റെ കരൾ ഉരുകിയൊലിക്കുകയായിരുന്നു.. പെട്ടന്ന് എന്റെ മനസ് അച്ച മരിച്ചു പോയ ദിവസത്തിലേക്ക് പാഞ്ഞു.

Also Read:BREAKING- സെൻട്രൽ വിസ്റ്റ പ്രോജക്ട് വർക്ക് നിർത്തിവെക്കാനുള്ള അപേക്ഷ തള്ളി , ഒരു ലക്ഷം രൂപ പിഴയും ഇട്ട് കോടതി

ഏപ്രിൽ 28/2021, ബുധനാഴ്ച. മഴപെയ്തു തോർന്ന പ്രഭാതം … രാവിലെ എണീക്കുമ്പോൾ തന്നെ മനസും ശരീരവും ഒരുപോലെ അസ്വസ്ഥമായിരുന്നു.ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ അന്തരീക്ഷവും തീർത്തു മൂകമായപോലെ വായു പോലും ചലിക്കുന്നില്ല. 2 മണിക്കൂറുകൾക്കു ശേഷം റൂമിൽ അച്ചയും അമ്മയും സംസാരിക്കുന്നതു കണ്ടിട്ടാണ് ഞാൻ മുറ്റത്തേക്ക് ഇറങ്ങുന്നത്. നിമിഷങ്ങൾക്കുള്ളിൽ അമ്മേടെ വിളി കേട്ടാണ് ഞാൻ റൂമിലേക്ക് ചെല്ലുന്നത്‌. അച്ച ക്കു അനക്കമില്ല.. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ലായിരുന്നു…അച്ചയെ വിളിച്ചു നോക്കി അനക്കമില്ല… ഞാൻ ഓടി പോയി കുറച്ചു വെള്ളം കൊണ്ട് വായിലേക്ക് ഒഴിച്ച് കൊടുത്തു.. കുറച്ചു കുടിച്ചു ബാക്കി പുറത്തേക്കും… പെട്ടന്ന് ആംബുലൻസ് വിളിച്ചു.. അച്ചയെ sk ഹോസ്പിറ്റലിലേക്ക്… കൊണ്ട് പോയി.പ്രാഥമിക ചികിത്സക്ക് ശേഷം ഡോക്ടർ എന്നോട് പറഞ്ഞു heart അറ്റാക്ക് ആണ്.. നിങ്ങൾക്കു സമ്മതമാണെങ്കിൽ ആന്ജിയോപ്ലാസ്റ്റി ചെയ്യാം.. ഞാൻ സമ്മതം ആണെന്ന് അറിയിച്ചു… എനിക്ക് അച്ഛയോടുള്ള അമിത മായ സ്നേഹം കൊണ്ട് അമ്മേ ഞാൻ പുറത്തു ഇരുത്തി. അച്ഛനോടൊപ്പം ഞാൻ നിന്നു… ചില നേരങ്ങളിൽ അച്ച കൈകാലുകൾ അനക്കുന്നുണ്ട്.. തിരിയുന്നുണ്ട്.. ആ സമയത്തു എല്ലാം അച്ചയെ കൈകാലുകൾ ഞാൻ തടവി കൊടുക്കുന്നുണ്ട് നേരെ കിടത്തുന്നുണ്ട്.. അച്ഛേടെ അതെ അസ്വസ്ഥതകൾ എനിക്കും.. തോന്നുന്നുണ്ട്.. തല കറങ്ങുന്നു, ശരീര വേദന, തളർച്ച ഇതിനിടെ എനിക്ക് ശർദ്ദിൽ, ഇടയ്ക്കു ഓടും ശർദ്ദിക്കാൻ ഞാൻ തിരിച്ചുവന്നപ്പോൾ ഡോക്ടർ ചോദിച്ചു അച്ഛെടെയും എന്റെയും covid test ചെയ്യാമൊന്നു… ഞാൻ.. ചെയ്യാമെന്ന് പറഞ്ഞു..

Also Read:മകളോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് യുവാക്കൾ

ആന്റിജൻ ചെയ്തു അല്പകഴിഞ്ഞപ്പോൾ ഡോക്ടർ വന്നു പറഞ്ഞു നിങ്ങൾക്കു രണ്ടാൾക്കും പോസിറ്റിവ് ആണ്.. പെട്ടന്ന് എന്റെ ബോധം പോയി… (കാരണം fb യിൽ എവിടെയോ തലേ ദിവസം ഞാൻ വായിച്ചിരുന്നു covid ആയ ഒരാൾക്ക് heart attack വന്നാൽ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ചാൻസ് കുറവാണെന്നു )കണ്ണ് തുറക്കുമ്പോൾ അച്ഛേടെ അടുത്തായി എന്നെയും ഡ്രിപ് ഇട്ടു കിടത്തിയേക്കുന്നു.. ഒരു 2 hours കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു covid ആയതുകൊണ്ട് ഇവിടെ ചികിൽസിക്കാൻ പറ്റില്ല.. മറ്റൊരു ഹോസ്പിറ്റലിൽ വേഗം കൊണ്ട് ചെല്ലണം.. ഈ അവസ്ഥയിൽ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനേക്കാളും ഇവിടെ ചികിത്സ നൽകിയാൽ അച്ചയെ എനിക്ക് കിട്ടും എന്ന് പറഞ്ഞു. കാർഡിയോളജി വാർഡിൽ അച്ചയെ കയറ്റിയാൽ യാൽ അവർക്കു covid പകരും.. അതുകൊണ്ട് ഇവിടെ പറ്റില്ലാന്ന് പറഞ്ഞു. വീണ്ടും sk യിൽ നിന്നും Sut ഹോസ്പിറ്റലിലേക്ക് അവിടെ അച്ചയെ എടുത്തിട്ടുമില്ല.. സംസാരിക്കാൻ പോലും അവർ തയ്യാറായില്ല എന്നതാണ്.. ഏറെ വേദനാജനകം… അവിടെ വെച്ച് മറ്റു രണ്ട് ഹോസ്റലിട്ടലിൽ ഞാൻ വിളിച്ചു.. heart attack um covid um അവർ എടുക്കില്ല… പിന്നെ നേരെ tvm മെഡിക്കൽ കോളേജ് ഇലേക്ക്… 05:50 നു ഞങ്ങൾ covid casualityil എത്തി… 05 50 മുതൽ.. 10:45 വരെ എന്റെ അച്ചയെ ചികിൽസിക്കാൻ അവർ തയ്യാറായില്ല.. 5 മണിക്കൂറോളം എന്റെ അച്ച ചികിത്സ കിട്ടാതെ ആംബുലൻസ് ഉള്ളിൽ ആയിരുന്നു.. നമുക്ക് മുൻപായി അമ്പതോളം ആംബുലൻസുകൾ കിടപ്പുണ്ട്.. എല്ലാം covid patient..വരുന്നവരെല്ലാം ജീവന് വേണ്ടി നില വിളിക്കുന്നു.. ഓക്സിജൻ ലെവൽ താണ് തളർന്നു വീഴുന്നവർ വേറെയും… 15 min ഉള്ളിൽ ഓരോ ആംബുലൻസ് ഇലും വെള്ളമൂടി കൊണ്ട് പോകുന്നുണ്ട്.. ഇതും കാണുംതോറും എന്റെ ഭയം കൂടി. അവിടെ ആവശ്യത്തിന് ഡോക്ടറോട് നേഴ്സ് മാരോ ഇല്ല. ഓക്സിജൻ സിലിണ്ടർ ഇല്ല. ഇതിനിടയിലും അവരോടു പറഞ്ഞു ഹാർട്ട്‌ അറ്റാക്ക് ആണ് … ഒന്ന് വന്നു നോക്ക് … ..

ഇതിനിടയിൽ, എപ്പോഴോ ഒരാൾ വന്നു പൾസ് നോക്കി പോയി… 10:30 ആയപ്പോൾ എന്റെ നിയന്ത്രണം വിട്ടു… ഞാൻ കരയാൻ തുടങ്ങി, അച്ച കിടക്കുന്നതു കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ കരയുന്നത് കണ്ടു എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത്‌ അവിടെ പ്രശ്നമുണ്ടാക്കി.. അന്നേരം അവർ അച്ചയെ അകത്തേക്ക് കൊണ്ട് പോയി 1 hour നു ശേഷം icu വിലേക്ക് മാറ്റി… covid patient ആയതുകൊണ്ട് കൂടെ വരുന്നവർ നിൽക്കാൻ പാടില്ലെന്ന് ഞങ്ങളോട് പറഞ്ഞു.. എങ്കിലും 12..45 വരെ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു . പോകാൻ മനസ് വരുന്നില്ലായിരുന്നു.. കുറച്ചു നേരം കൂടി നോക്കിയിട്ട് ഞങ്ങൾ വീട്ടിലേക്കു മടങ്ങി ഒരു 10 min, കഴിഞ്ഞപ്പോൾ എനിക്കൊരു കാൾ.. വേഗം ആരേലും വരണം സ്ത്രീകൾ വരണ്ട.. പുരുഷന്മാർ മതി എന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്തു. മകളായ ഞാൻ ആണ് അഡ്മിറ്റ്‌ ചെയ്തത് പിന്നെ എന്തിനു പുരുഷന്മാർ പോയാൽ മതിന്നു പറഞ്ഞു എന്ന് ഞാൻ ചിന്തിച്ചു.. ഒരിക്കലും മകൾ ആയതുകൊണ്ട് ഞാൻ മറ്റൊന്നും ചിന്തിക്കില്ലല്ലോ..

Also Read:ലക്ഷദ്വീപ് വിഷയത്തിൽ കേരളം പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധം; എ പി അബ്ദുള്ളക്കുട്ടി

എന്റെ മനസ്സിൽ പെട്ടന്ന് ഒരു ചിന്ത വന്നു. അച്ചക്കു കോഫി ഇഷ്ടമാണ്.. ചിലപ്പോൾ കണ്ണ് തുറന്നു ഞങ്ങളെ ചോദിച്ചുകാണും. അച്ചക്കു കോഫി കൂടെ കൊണ്ടുപോകാമെന്ന് വെച്ച്. വേഗം കോഫി ഇട്ടു.. ഞാൻ മെഡികാൽ കോളേജ് ഇലേക്ക് പോയി.. യാത്രയിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ഒരു കാരണവും ഇല്ലാതെ… സുഹൃത്ത് എന്നെ ആശ്വസിപ്പിക്കുമ്പോഴും എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. മെഡിക്കൽ കോളേജ് എത്തിയതും ഞാൻ ഇറങ്ങി ഓടി.. icu വിൽ പോയി അച്ചയെ ചോദിച്ചു.. അച്ചയെ അവിടെ നിന്നും മാറ്റി പുതിയ casualityile EM ICU 3 ഇലേക്ക് മാറ്റിയെന്ന് പറഞ്ഞു… അവിടെ നിന്നും ഞാൻ വീണ്ടും ഓടി EM ICU 3 ഇൽ എത്തി കാളിങ് bell അടിച്ചു.. ഒരു ലേഡി ഡോക്ടർ ഇറങ്ങി വന്നു.. ഞാൻ അച്ചയെ ചോദിച്ചു ഞാൻ മകളാണ് എന്ന് പറഞ്ഞു… അച്ച എന്നെ ചോദിച്ചോ എന്ന് ചോദിച്ചു.. അവർ എന്നെ നോക്കി നിന്നു… എന്നിട്ട് പറഞ്ഞു ഇവിടെ വന്നപ്പോൾ തന്നെ പൾസ്‌ ഒന്നും ഇല്ലായിരുന്നു… നമുക്ക്…….. (വെളുപ്പിന് 02:05 ന് ഞാൻ എത്തി, 02 മണിക് അച്ച പോയി ) ഞാൻ അലറി കരഞ്ഞു… ആ ഇരുണ്ട ഇടനാഴികൾ എന്റെ കരച്ചിലുകൾക്കു സാക്ഷ്യം വഹിച്ചു.. അവർ പിന്നെ പറയാൻ പോകുന്നത് എനിക്ക് കേൾക്കണ്ടായിരുന്നു…. ഞാൻ ഒരു ഭ്രാന്തിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്റെ അച്ചയെ എനിക്ക് വേണം… അച്ഛേടെ ആത്മാവ് എങ്ങനെ തിരിച്ചു കിട്ടും, അച്ച ക്കു യാത്ര പറയാതെ പോകാൻ കഴിയുമോ. അച്ഛയുടെ വാത്സല്യപുത്രിയാണ് ഞാൻ അത് വെച്ച് നോക്കുമ്പോൾ എന്നോട് മിണ്ടാതെ, എന്നെ കാണാതെ അച്ചക്കു പോകാൻ പറ്റുമോ എന്ന് ചിന്തിച്ചു.

Also Read:അമേരിക്കയില്‍ നിന്നും ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയിലെത്തി

20 മാസങ്ങൾക്കു മുൻപ് എന്റെ വീട്ടിൽ നിന്നും മറ്റൊരാളും ഇതുപോലെ പോയിരുന്നു.. പക്ഷെ ചേച്ചി അമ്മ മോൾ ആയിരുന്നു.. അവൾ മരികുമ്പോൾ അവൾ അമ്മയുടെ കൈപിടിച്ചിരുന്നു… അമ്മ നോക്കി നിൽക്കേ ആണ് അവൾ കണ്ണുകൾ അടക്കുന്നത്.. മരണത്തിലേക്ക് നടന്നു നീങ്ങിയതും.. അപ്പോൾ ഞാൻ അച്ച മോൾ ആകുമ്പോൾ എന്നോട് യാത്ര പറയാതെ അച്ചക്കു പോകാൻ കഴിയുമോ… അച്ച ഉണർന്നെങ്കിൽ ഞാൻ അനുഭവിക്കുന്ന വേദനയെ കുറിച്ച് എനിക്ക് പറയണം എന്നുണ്ടായിരുന്നു… ചിന്തകൾ കാട് കയറാൻ തുടങ്ങി. ഞാൻ തകർന്നു.. ഞാൻ തളർന്നു… ഈ ഭൂമിയിൽ മറ്റെവിടെയും എനിക്ക് കിട്ടില്ലെന്നുറപ്പുള്ള സ്നേഹമല്ലെ എനിക്ക് നഷ്ടപെട്ടത്… ഇനി അച്ഛയുടെ മകളായി ഇതുപോലൊരു ജന്മം ഈ ഭൂമിയിൽ കിട്ടുമോ?? ദൈവത്തോട് പോലും അനിഷ്ടം തോന്നി.. എന്റെ ജീവനെ ഊതി കെടുത്തിയതിന്.. 3 മണിക്കു… എന്നെ അച്ചയെ കാണാൻ അനുവാദം തന്നു… ഞാൻ EM Icu ഇലേക്ക് കയറി… കയറുമ്പോൾ തന്നെ കണ്ടു… അച്ച കിടക്കുന്നതു… എന്റെ ഹൃദയം തകർന്നു… ഞാൻ പതുക്കെ മുഖത്തേക്ക് നോക്കി.. പാതിയടഞ്ഞ കണ്ണുകൾ… ഞാൻ കൈ നീട്ടി ആ കണ്ണുകൾ നന്നായി അടച്ചു.. നെറ്റിയിൽ വീണ നരച്ച മുടിയിഴകളെ ഞാൻ മാടി ഒതുക്കി… ഞാൻ പുറത്തേക്കു നോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല.. ഞാൻ എന്റെ മാസ്ക് മാറ്റി… അച്ഛേടെ കവിളിലും നെറ്റിയിലും ഉമ്മവെച്ചു.. പിന്നെ അച്ഛേടെ കൈയിൽ ഞാൻ എന്റെ കൈ ചേർത്ത്, ഇനി ഒരിക്കലും എന്നെ ചേർത്തുപിടിക്കാൻ ഈ കൈകൾ എത്തില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ആ കൈകളെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് വെച്ചു … പതുക്കെ നെഞ്ചിടിപ്പ് നിലച്ചുപോയ എന്റെ അച്ഛേടെ നെഞ്ചിലേക്ക് തല താഴ്ത്തി ഞാൻ കരഞ്ഞു ഹൃദയം പൊട്ടി…. ആരോ വന്നു ഇറങ്ങാൻ ആവശ്യപ്പെട്ടു.. വീണ്ടും ഒന്ന് കൂടി അച്ചക്കു ഉമ്മാ കൊടുത്തു… നിവരുമ്പോൾ ആണ് അടുത്ത് കിടക്കുന്ന രണ്ടുപേരിലേക്കു എന്റെ ശ്രദ്ധ പോകുന്നത് വെള്ള പുതച്ചു കിടക്കുന്ന രണ്ടുപേർ.. ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും… അവരും അച്ചക്കു മുൻപ് എപ്പോഴോ ഈ ഭൂമിയിൽ നിന്നും മടങ്ങിയിരിക്കുന്നു…

നെഞ്ച് പൊടിഞ്ഞാ അവിടുന്ന് ഞാൻ ഇറങ്ങിയത്, ആ കാഴ്ച ഇപ്പോഴും മനസ്സിൽ നിന്നും വിട്ടു പോയിട്ടില്ല. അച്ചയെ യാത്രയാക്കാനുള്ള അവസാന യാത്രയിൽ ഞാനും ഒപ്പമിരുന്നു. ഇനി എന്റെ അച്ഛേടെ കൂടെ ഇരിക്കാൻ സാധിക്കില്ലല്ലോ.. ആംബുലൻസ് ഇൽ നിന്നും ഇറങ്ങുമ്പോൾ കണ്ടു ചേച്ചിയുടെ അടുത്തായി അച്ചക്കു അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ..അടക്കം നടക്കുമ്പോൾ മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു…. പ്രകൃതി പോലും കരഞ്ഞു… എന്റെ അച്ചയെ ഓർത്ത്… തിരിച്ചിറങ്ങുമ്പോൾ എവിടെ യോ എന്തോ മറന്നു വെച്ചതുപോലെ.. കരൾ വിറകൊള്ളുന്നുണ്ടായിരുന്നു. ഒന്നുകൂടി പുറകിലേക്കു തിരിഞ്ഞു നോക്കി.. അതെ.. അച്ചയും ചേച്ചിയും സുഖമായി ഉറങ്ങുന്നു..അവരെ തനിച്ചാക്കി ഞാനും അമ്മയും പോകുവാണ്.. … അവർ ഇനി ഉറങ്ങിക്കോട്ടെ.. ?? (അച്ചക്കു സമയത്തിന് ചികിത്സ കിട്ടിയെങ്കിൽ എന്റെ അച്ച മരിക്കില്ലായിരുന്നു.സീരിയസ് ആയി വരുന്ന ഒരു മനുഷ്യനെ ഇവർക്കു ഏറ്റടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഹോസ്പിറ്റലുകൾ കൊണ്ടുള്ള ഉപയോഗം എന്താണെന്നു എനിക്ക് മനസിലാവുന്നില്ല. ഹോസ്പിറ്റൽ സ്റ്റാഫുകൾ എല്ലാം മാലാഖ മാരല്ല . ഇതിൽ ചെകുത്താന്മാരും ഉണ്ട്.. അവർക്കു ആർക്കും ഒന്നും നഷപെട്ടില്ല.. നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത് എനിക്ക് മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button