KeralaLatest NewsNews

ടിബറ്റില്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്: പിടി തോമസ്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്നും എന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ ഒത്താശയോടെ എന്ന് പറയണം.

തിരുവനന്തപുരം: ലക്ഷ്യദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. പ്രതിപക്ഷം ഉന്നയിച്ച ചില ഭേദഗതികള്‍ സര്‍ക്കാര്‍ ഇവ അംഗീകരിച്ചുകൊണ്ട് ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. എന്നാൽ ലക്ഷദ്വീപിനെ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കൃത്യമായി വിമര്‍ശിക്കണമെന്ന് പിടി തോമസ് എംഎല്‍എ. ടിബറ്റില്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്ന് പിടി തോമസ് പ്രമേയത്തില്‍ ഭേഗഗതി നിര്‍ദേശിച്ചു.

പിടി തോമസിന്റെ വാക്കുകൾ: ‘ടിബറ്റില്‍ കടന്നുകയറിയ സംസ്‌കാരത്തെ കമ്മ്യൂണിസ്റ്റ് ചൈന എങ്ങനെയാണോ ഇല്ലായ്മ ചെയ്തത് അതിന് സമാനമായ നടപടിയാണ് ലക്ഷദ്വീപില്‍ ഇന്ന് നടന്ന് കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യ പാരഗ്രാഫില്‍ ചരിത്രപരമായും സാസ്‌കാരികപരമായും എന്നതിന് പകരം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും എന്നാക്കണം. ലക്ഷദ്വീപുമായി അടുത്ത ബന്ധമുണ്ട്. എന്റെ മണ്ഡലത്തിലാണ് ലക്ഷദ്വീപിലെ നിരവധി ഓഫീസുകള്‍.

Read Also: മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴില്‍ ഇന്ത്യയുണ്ടാക്കിയത്​ അത്​ഭുതപൂര്‍വമായ നേട്ടങ്ങൾ; അമിത്​ ഷാ

രണ്ടാമത്തെ പാരഗ്രാഫില്‍ ഈ നടപടി ക്രമങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍ക്കൊള്ളുന്നു എന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്ററെ ഉപയോഗിച്ച് കൈക്കുള്ളുന്നുവെന്നാക്കണം. കേന്ദ്രസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്ന് കൃത്യമായി പറയണം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്നും എന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ ഒത്താശയോടെ എന്ന് പറയണം. വ്യക്തിയല്ല. നയമാണെന്ന് പറയുന്നതല്ലേ മുഖ്യമന്ത്രിയുടെ പാര്‍ട്ടി.’ എന്നാൽ എന്നാല്‍ പിടി തോമസ് എംഎല്‍എയുടെ ഈ ഭേദഗതിയെ പിണറായി മന്ത്രിസഭ അംഗീകരിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button