Latest NewsKeralaNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ

കൊട്ടാരക്കര; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സോഷ്യൽ മീഡിയയിലൂടെ ചങ്ങാത്തം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ വാങ്ങിച്ച ശേഷം ഭീഷണിപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇടുക്കി കട്ടപ്പന നെല്ലിപ്പാറ നാലുമുക്കിൽ കുഴിക്കോട്ടയിൽ വീട്ടിൽ കെ. കെ. ജയമോൻ ( 36) ആണ് അറസ്റ്റ് ആയിരിക്കുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി മുഴക്കിയത്. പെൺകുട്ടി ജയമോനെ ബ്ലോക്ക് ചെയ്തതിനെ തുടർന്ന് മറ്റ് വ്യാജ ഐഡികൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നത്.

കൊട്ടാരക്കര സൈബർ പൊലീസ് ഇൻസ്പെക്ടർ വി.എസ്.വിപിൻ, എസ്ഐ അഭിലാഷ്, ഓഫിസർമാരായ മാരായ ജയ്കുമാർ, പ്രസന്നകുമാർ, ജഗദീപ്, ബിനു, സജിത്ത്, രജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് പത്തനംതിട്ട റാന്നിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button