Latest NewsNewsIndia

രാജ്യം കോവിഡ് മുക്തിയിലേയ്ക്ക്? പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,80,47,534 പേര്‍ക്കാണ്. മരണം 3,29,100. 

ന്യൂഡല്‍ഹി: ആശങ്കയകറ്റി കോവിഡ്. രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ (മെയ്-30) റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1.52 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിനിരയായത് 3,128 പേരാണ്.

Read Also: ടിബറ്റില്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്: പിടി തോമസ്

അതേസമയം നിലവില്‍ രാജ്യത്ത് 20,26,092 പേരാണ് രോഗം ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,56,92,342 പേകാണ്. 21,31,54,129പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. 1,52,734 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,80,47,534 പേര്‍ക്കാണ്. മരണം 3,29,100.

shortlink

Post Your Comments


Back to top button