തിരുവനന്തപുരം: ചാല മാര്‍ക്കറ്റിലെ കളിപ്പാട്ടക്കടയിലുണ്ടായ തീ അണച്ചു. മഹാദേവ ടോയ്സ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ കടയിലുണ്ടായിരുന്ന നിരവധി കളിപ്പാട്ട സാധനങ്ങള്‍ കത്തിനശിച്ചു.
രാജസ്ഥാന് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് തീപിടിത്തമുണ്ടായത്. 40 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് കടയുടമ പറഞ്ഞു. തീപിടിത്തമുണ്ടായപ്പോള്‍ ഒരാള്‍ മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ ഉടന്‍ തന്നെ ഓടി രക്ഷപ്പെടുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ലോക്ക് ഡൗണ്‍ ആയതിനാല്‍ കമ്പോളത്തിലെ കടകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തീയണയ്ക്കാന്‍ കൂടുതല്‍ വെള്ളം ആവശ്യമായാല്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കുളത്തില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിനായി ഹൈ പ്രഷര്‍ പമ്പ് സജ്ജീകരിച്ചിട്ടുണ്ട്. തീപിടിത്തത്തെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്കാന് ജില്ലാ ഫയര്‍ ഓഫീസറോടും കോര്പ്പറേഷന്
സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
Post Your Comments