Latest NewsKeralaNews

എറണാകുളത്ത് രോഗവ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു; നിയന്ത്രണങ്ങൾ ഇങ്ങനെ

എറണാകുളം: കോവിഡ് വൈറസ് വ്യാപനം ഫലപ്രദമായി നേരിടുന്നതിലേക്കായി എറണാകുളം ജില്ലയിലെ രോഗവ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഞായറാഴ്ച്ച അർദ്ധരാത്രി മുതൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കണ്ടെയ്ൻമെന്റ് സോണുകളിലേക്കുള്ള പ്രവേശനവും യാത്രയും കർശനമായി നിയന്ത്രിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ആവശ്യ സർവ്വീസുകളിലെ ജീവനക്കാർക്ക് അവരുടെ തിരിച്ചറിയൽ രേഖയുടെ മാത്രം അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും പ്രവേശനവും യാത്രയും അനുവദിക്കുന്നതാണ്.

Read Also: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ; വാർത്താ വിതരണ മന്ത്രാലയത്തിന്റെ കണക്കുകൾ ഇങ്ങനെ

ഇളവുകൾ അനുവദിക്കപ്പെട്ടിട്ടുള്ള സർവ്വീസുകൾ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവരുടെ തിരിച്ചറിയൽ രേഖയോടൊപ്പം മേൽ അധികാരിയുടെ സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിൽ ജോലി സ്ഥലത്തേക്ക് യാത്ര അനുവദിക്കുന്നതാണ്. ഇവർക്ക് ആവശ്യമെങ്കിൽ കോവിഡ് ജാഗ്രതാ പോർട്ടലിൽ നിന്നും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന പാസുകൾ യാത്രക്കായി ഉപയോഗിക്കാവുന്നതാണ്.

കണ്ടെയ്ൻമെന്റ് സോണുകളിൽ ആവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. ആവശ്യ സേവനങ്ങൾക്കായി ജനങ്ങൾ ഏറ്റവും അടുത്തുള്ള കടകൾ /സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതാണ്. പലചരക്കുകടകൾ, ബേക്കറി, പഴം -പച്ചക്കറി കടകൾ, മത്സ്യമാംസ വിതരണ കടകൾ, കോഴി വ്യാപാര കടകൾ, കോൾഡ് സ്റ്റോറേജ് എന്നിവ രാവിലെ 8 മുതൽ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കാവുന്നതാണ്. ഹോം ഡെലിവറി സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതും ആയതിനായി വാർഡ് -തല ആർ.ആർ.ടികൾ/കമ്മിറ്റികൾ എന്നിവയുടെ വോളന്റിയർമാരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതുമാണ്. ആശുപത്രികൾ, ഡിസ്പൻസറികൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, എടിഎം, മെഡിക്കൽ ലാബുകൾ, ക്ലിനിക്കൽ സ്ഥാപനങ്ങൾ, കണ്ണടകൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, ആയുഷ് കേന്ദ്രങ്ങൾ, റേഷൻ കടകൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.

ആവശ്യ സേവനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ബാങ്കുകൾ / ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മിനിമം ജീവനക്കാരെ ഉൾപ്പെടുത്തികൊണ്ട് തിങ്കൾ ,ബുധൻ ,വെള്ളി എന്നീ ദിവസങ്ങളിൽ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കാവുന്നതാണ്. ഭക്ഷണശാലകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് നിരോധിക്കുന്നു. ഭക്ഷണശാലകളിൽ രാത്രി 7:30 മണി വരെ മാത്രം പാഴ്‌സൽ സൗകര്യം അനുവദിക്കുകയുള്ളൂ. എല്ലാ ഭക്ഷണശാലകളും ഓൺലൈൻ ഡെലിവറി കഴിവതും പ്രോത്സാഹിപ്പിക്കേണ്ടതാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്താവുന്നതാണ്. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ അഥവാ ബന്ധപ്പെട്ട പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന എഞ്ചിനീയർ എന്നിവർ നൽകുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

Read Also: വില്യം രാജകുമാരനെയും കെയ്റ്റിനെയും കണ്ടു പഠിക്കൂ; ചിന്താ ജെറോമിനോട് സോഷ്യൽ മീഡിയ

ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചു. ആരാധാനാലയങ്ങളിൽ മതപരമായ ചടങ്ങുകൾ പൊതുജനങ്ങളുടെ പങ്കാളിത്തമില്ലാതെ നടത്താവുന്നതാണ്. ഇലക്ട്രിക്കൽ /പ്ലംബിംഗ് / ടെലികമ്മ്യുണിക്കേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ടെക്‌നീഷ്യന്മാർക്ക് ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങൾക്ക് തിരിച്ചറിയൽ രേഖ സഹിതം യാത്ര ചെയ്യാവുന്നതാണ്. ഹോം നേഴ്‌സുകൾ, വീട്ടുപണികൾക്കായി സഞ്ചരിക്കുന്നവർ എന്നിവർ കോവിഡ് ജാഗ്രത പോർട്ടൽ അല്ലെങ്കിൽ pass.bsafe.kerala.gov.in എന്നിവയിൽ നിന്നും ലഭ്യമാകുന്ന പാസ്സുകൾ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.

മുൻകൂട്ടി നിശ്ചയിച്ച വിവാഹ ചടങ്ങുകളിൽ കുടുംബാംഗങ്ങൾ ഉൾപ്പടെ ഇരുപതും ,മരണാനന്തര ചടങ്ങുകളിൽ കുടുംബാംഗങ്ങൾ ഉൾപ്പടെ പത്തു പേരും മാത്രമേ അനുവദിക്കുകയുള്ളൂ. ചടങ്ങുകൾ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഹാർബറുകളിൽ പരസ്യ ലേലം ഒഴിവാക്കേണ്ടതും അതത് ഹാർബർ മാനേജ്‌മെൻറ് സൊസൈറ്റികൾ മത്സ്യത്തിന്റെ വില നിശ്ചയിച്ചു വ്യാപാരികൾക്ക് നൽകേണ്ടതുമാണ്.

Read Also: കോവിഡ് മരണ നിരക്കില്‍ വന്‍ വര്‍ധന; ജൂണ്‍ ആദ്യ വാരം മുതല്‍ കുറയുമെന്ന് പ്രതീക്ഷ

https://www.facebook.com/dcekm/posts/1277707582627062

shortlink

Related Articles

Post Your Comments

Related Articles


Back to top button