പ്രേക്ഷകരുടെ ഇഷ്ടനടനാണ് ജോജു ജോർജ്. ഒന്നര പതിറ്റാണ്ടോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്ന ജോജു സമീപകാലത്താണ് കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മുഖ്യധാരയിലേക്ക് കടന്നുവന്നത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ കലാമൂല്യമുള്ള ചിത്രങ്ങളുടെയും, കച്ചവട സിനിമകളുടെയും ഭാഗമായി താരമൂല്യം ഉയർത്താൻ ജോജുവിന് കഴിഞ്ഞു. മലയാളത്തിന്റെ അതിരുകൾ കടന്ന് തമിഴിൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിലും ജോജു പ്രധാന വേഷം ചെയ്യുന്നു.
ഇപ്പോൾ ജോജു ജോര്‍ജിനെ നായകനാക്കി, സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസ്’ ഒഫീഷ്യല്‍ ടൈറ്റില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം നേരത്തേ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറിൽ നിര്‍മ്മിക്കുന്നചിത്രത്തിൽ ക്യാമറ- ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, ആര്‍ട്ട്- ശ്രീജിത്ത് ഓടക്കാലി, സംഗീതം- ജുബൈര്‍ മുഹമ്മദ്, പ്രൊജക്‌ട് ഡിസൈനര്‍-ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സക്കീര്‍ ഹുസൈന്‍, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ്-ജിഷാദ്, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ്- ജിതിന്‍ മധു, ചീഫ് അസോ: ഡയറക്ടര്‍ കെ.ജെ വിനയന്‍,എന്നിവരാണ് അണിയറ പ്രവർത്തകർ.
Post Your Comments