KeralaLatest NewsNews

വിദ്യാർഥി വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു

കൊട്ടാരക്കര(കൊല്ലം): ഒൻപതാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു. എഴുകോൺ പോച്ചക്കോണം പ്രദീപ് ഭവനിൽ പ്രവീൺ (14) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്.

ശനിയാഴ്ച രാത്രിയിൽ കുഴഞ്ഞു വീണ പ്രവീണിനെ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നതിനാൽ വിദഗ്ധ ചികൽസക്കായി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വെച്ചു തന്നെ മരിക്കുകയുണ്ടായി.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കു മാറ്റുകയുണ്ടായി. ഒരാഴ്ച മുൻപ് നടത്തിയ കോവിഡ് പരിശോധനയിൽ പ്രവീൺ നെഗറ്റീവായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. എഴുകോൺ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രദീപ് ആണ്​ പ്രവീണി​െൻറ പിതാവ്​. മാതാവ്​: പാരിജാതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button