ബംഗളൂരു: കര്‍ണാടകയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ബംഗളൂരുവില്‍ മയക്കുമരുന്നും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി ആറ് പേര്‍ പിടിയിലായി. ഇവരില്‍ രണ്ട് പേര്‍ മലയാളികളാണ്.
മലയാളികളായ പി.ബി ആദിത്യന്‍, സി.എസ് അഖില്‍, നൈജീരിയിന്‍ സ്വദേശി ജോണ്‍ ചുക്വക്ക, ബംഗളൂരു സ്വദേശികളായ ഷെര്‍വിന്‍ സുപ്രീത് ജോണ്‍, അനികേത് എ. കേശവ, ഡൊമിനിക് പോള്‍ എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും പിടികൂടിയ ലഹരി വസ്തുക്കള്‍ക്ക് ഏകദേശം 35 ലക്ഷം രൂപ വില വരും.
എംഡിഎംഎ ഗുളികകളും എല്‍എസ്ഡി പേപ്പറുകളും ഉള്‍പ്പെടെയുള്ള വിലകൂടിയ ലഹരി വസ്തുക്കളാണ് പിടിയിലായവരില്‍ നിന്നും കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയിരുന്ന രാവിലെ 6 മണി മുതല്‍ 10 മണി വരെയുള്ള സമയത്ത് ലഹരി മരുന്ന് വില്‍ക്കാനായിരുന്നു പിടിയിലായവരുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു.
Post Your Comments