തൃശൂര്‍: ശക്തന്‍ മാര്‍ക്കറ്റ് തുറക്കാന്‍ ധാരണ. ചൊവ്വാഴ്ച മുതല്‍ മാര്‍ക്കറ്റ് പൂര്‍ണമായും തുറക്കും. മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, കെ. രാജന്‍, ആര്‍.ബിന്ദു എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനമായത്.
പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ എട്ട് വരെ മൊത്തവ്യാപര കടകള്‍ക്കും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ ചില്ലറ വ്യപാരശാലകള്‍ക്കും പ്രവര്‍ത്തിക്കാനാണ് അനുമതി. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വ്യാപാരി സംഘടനകള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ആഴ്ചകളായി കടകള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു. പഴം, പച്ചക്കറി, പലവ്യഞ്ജനം എന്നിവ വില്‍ക്കുന്ന 500ഓളം കടകളാണ് ശക്തന്‍ മാര്‍ക്കറ്റില്‍ ഉള്ളത്.
ശക്തന് പുറമെ അരിയങ്ങാടി, നായരങ്ങാടി, ജയ്ഹിന്ദ്, മത്സ്യമാംസ മാര്‍ക്കറ്റുകളും തുറക്കും. പുലര്‍ച്ചെ ഒരുമണി മുതല്‍ രാവിലെ എട്ട് മണി വരെ പച്ചക്കറി മൊത്ത വ്യാപാരവും രാവിലെ എട്ട് മുതല്‍ 12 വരെ ചില്ലറ വ്യാപാരവും നടത്താം. മത്സ്യ മാംസ മാര്‍ക്കറ്റ് തിങ്കള്‍, ബുധന്‍ ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി.
Post Your Comments