ബ്രസീൽ : കോവിഡ് വ്യാപനത്തെ നിസ്സാരമായി കണ്ട പ്രസിഡന്റ് രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം. ബ്രസീലിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഭരണപരാജയത്തിന് എതിരെ പ്രതിഷേധവുമായി പതിനായിരങ്ങൾ പ്രകടനം നടത്തിയത്.
പ്രസിഡന്റ് ജെയിര്‍ ബോള്‍സോനാരോയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. 461000 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിഷേധക്കാര്‍ ‘നരഹത്യ നടത്തുന്ന ബോള്‍സോനാരോ വൈറസ് പുറത്തുപോവുക’ എന്ന മുദ്രാവാക്യമുയര്‍ത്തി.
അമേരിക്കയ്ക്ക് പിന്നാലെ, ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ സംഭവിച്ച രാജ്യമായ ബ്രസീലിൽ കോവിഡ് ചെറിയ പനിപോലെയാണെന്നും മാസ്‌ക് ധരിക്കേണ്ട സാഹചര്യമില്ലെന്നും ഉള്‍പ്പെടെയുള്ള വിവാദ നിലപാടുകള്‍ ആണ് ബോള്‍സോനാരോ സ്വീകരിച്ചത്. ഇതിനെതിരെ മാസങ്ങളായി ബ്രസീലില്‍ പ്രതിഷേധം നടക്കുന്നുണ്ട്.
Post Your Comments