ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളില്‍ പ്രതിഷേധം ശക്തമാക്കുകയാണ്. ഈ സാഹചര്യത്തിൽ ദ്വീപിന്റെ ചുമതലയുള്ള ബിജെപി നേതാക്കള്‍ ഡല്‍ഹിയിലെത്തി. ലക്ഷദ്വീപിന്റെ സംഘടനാ ചുമതലയുള്ള ബിജെപി ദേശീയ ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി, പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ ഖാദര്‍, വൈസ് പ്രസിഡന്‍റ് കെ.പി മുത്തുകോയ എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരം ഡല്‍ഹിയിലെത്തിയത്.
ലക്ഷദ്വീപിന്റെ മുഴുവന്‍ സമയ അഡ്മിനിസ്ട്രേറ്റര്‍ വേണമെന്നാണ് പാര്‍ട്ടി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെടുമെന്നു സൂചന. ദ്വീപിലെ ഭരണപരിഷ്കാരങ്ങളിലുള്ള ജനവികാരം നേതൃത്വത്തെ അറിയിക്കുമെന്നും ഭൂപരിഷ്കരണ നടപടികള്‍ക്കെതിരെ നിവേദനം നല്‍കുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
Post Your Comments