
തിരുവനന്തപുരം; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,423 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2,983 പേര്‍ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായി. 15,805 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.
ഇന്ന് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നവരിൽ 2,232 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഇതില്‍ 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 19.6 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉള്ളത്.
തിരുവനന്തപുരം ജില്ലയില്‍ പുതുതായി 3,539 പേർ കുടി നിരീക്ഷണത്തിലാണ്. ഇതോടെ കൊവിഡുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 78,679 ആയി ഉയർന്നിരിക്കുന്നു. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 3,576 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
Post Your Comments