ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ മദ്യവില്‍പ്പനയ്ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിലെ മദ്യശാലകളില്‍ ഇനി മുതല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ മദ്യശാലകളില്‍ നിന്നും മദ്യം ലഭിക്കുകയുള്ളൂ. അലിഗഡ് വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ജില്ല മജിസ്‌ട്രേറ്റായ ഹേം കുമാര്‍ സിംഗിന്റെ നിര്‍ദ്ദേശപ്രകാരം മദ്യശാലകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റും പോലീസ് ഉദ്യോഗസ്ഥരും ഇന്ന് ജില്ലയിലെ മദ്യശാലകളില്‍ നേരിട്ടെത്തി പരിശോധന നടത്തി. പരിശോധനയ്്ക്കിടെ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് മദ്യം നല്‍കരുതെന്ന് അദ്ദേഹം മദ്യശാലകളുടെ ഉടമകളോട് നിര്‍ദ്ദേശിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളെ വാക്‌സിനേഷന്റെ ഭാഗമാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. നേരത്തെ, അലിഗഡിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടന്നു. ഇതില്‍ 12 പേര്‍ക്കതിരെ കേസ് എടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Post Your Comments