തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തതിന് കെ.കെ.രമക്കെതിരെ നടപടി ഉണ്ടാകില്ല. സ്പീക്കറാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബാഡ്ജുകളും മറ്റു ഹോൾഡിങ്സുകളും ധരിക്കുന്നത് ചട്ടലംഘനമാണ്. എന്നാൽ നിയമസഭയിൽ പുതിയ അംഗമായതിനാൽ കെ കെ രമക്കെതിരെ നടപടി സ്വീകരിക്കേണ്ടെന്നാണ് സ്പീക്കർ എം ബി രാജേഷ് തീരുമാനിച്ചിരിക്കുന്നത്.
Read Also: കോവിഡ് രോഗിയുടെ മൃതദേഹം പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്
പുതിയ അംഗമായതിനാൽ ചട്ടങ്ങളെ കുറിച്ച് ധാരണയുണ്ടാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വടകരയിൽ നിന്ന് മത്സരിച്ച് ജയിച്ചാണ് രമ നിയമസഭയിലെത്തിയത്. യുഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച് ജയിച്ച രമ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തത് ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു. രമ നടത്തിയത് ചട്ടലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി ലഭിച്ചിരുന്നു.
Post Your Comments