Latest NewsNewsInternational

പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ്

മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു പഞ്ചശീല തത്വങ്ങളിലൂടെ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കു നല്‍കിയ രാഷ്ട്ര സങ്കല്‍പ്പങ്ങളെ തകര്‍ക്കുകയാണ് ഇത്തരം നടപടികളിലൂടെ ചെയ്യുന്നതെന്ന് മുന്‍ എം എല്‍ എ വി ടി ബല്‍റാം പറഞ്ഞു.

ജിദ്ദ: ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേലിന്റെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപപ്പെടുന്നത് സാംസ്‌കാരികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായി പ്രത്യേകം സംരക്ഷിക്കേണ്ട മേഖലകളെന്ന നിലയിലാണെന്നും ജിസി സി ഇസ്ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ലക്ഷദ്വീപ് അരക്ഷിതമാക്കരുത്, പ്രവാസികള്‍ പ്രതികരിക്കുന്നു’ എന്ന ഓണ്‍ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന നല്‍കുന്ന ഈ പരിരക്ഷയാണ് ദ്വീപില്‍ തകര്‍ത്തു കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുണ്ട ആക്‌ട് പ്രകാരം കുറ്റം ചെയ്യാതെ തന്നെ സംശയത്തിന്റെ ആനുകൂല്യത്തില്‍ അറസ്റ്റ് ചെയ്യാനും സമധാനപരമായി ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍ പോലും അവകാശമില്ലാത്ത വിധമുള്ള ജനാധിപത്യ ധ്വംസനമാണ് ദ്വീപില്‍ നടക്കുന്നതെന്നും മീഡിയ വണ്‍ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനന്‍ അഭിപ്രായപെട്ടു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു പഞ്ചശീല തത്വങ്ങളിലൂടെ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കു നല്‍കിയ രാഷ്ട്ര സങ്കല്‍പ്പങ്ങളെ തകര്‍ക്കുകയാണ് ഇത്തരം നടപടികളിലൂടെ ചെയ്യുന്നതെന്ന് മുന്‍ എം എല്‍ എ വി ടി ബല്‍റാം പറഞ്ഞു.

Read Also: പ്രതിഷേധങ്ങൾക്ക് മറുപടിയായി അഡ്മിനിസ്ട്രേറ്റർ ഇന്ന് ലക്ഷദ്വീപിൽ; നേരിൽ കാണാൻ സർവ്വകക്ഷി നേതാക്കൾ

ഗുണ്ട ആക്‌ട് പോലെ കരിനിയമം അടിച്ചേല്പിച്ചു കൊണ്ട് ദ്വീപ് ജനതയെ നിശബ്ദമാക്കാമെന്നു കരുതുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതേസമയം മാംസാഹാരം നിരോധിക്കുന്നതിലൂടെയും മദ്യം സര്‍വത്രികമാക്കുന്നതിലൂടെയും ദ്വീപ് ജനതയുടെ സംസ്‌കാരം തകര്‍ക്കുകയാണ് പുതിയ ഓര്‍ഡിനന്‍സുകള്‍ വഴി കേന്ദ്രഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നത്. ലക്ഷദ്വീപ് റെഗുലേഷന്‍ അഥോറിറ്റി ആക്‌ട് നടപ്പാക്കുക വഴി ദ്വീപ് ജനതയുടെ ഭൂമി യാതൊരു നിയമ പരിരക്ഷയും കിട്ടാതെ കോര്‍പ്പറേറ്റുകള്‍ക്ക് കയ്യേറാനുള്ള വാതിലുകള്‍ തുറക്കുകയാണെന്ന് ലക്ഷദ്വീപ് പാര്‍ലമെന്റ് അംഗം പി പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button