കൊച്ചി: അനാവശ്യ പ്രതിഷേധങ്ങളും സമരങ്ങളും തുടർന്നുകൊണ്ടിരിക്കുന്ന ലക്ഷദ്വീപിന്റെ യഥാർത്ഥ പ്രശ്നമിപ്പോൾ ഇന്‍റര്‍നെറ്റിന് വേഗത കുറഞ്ഞതാണ്. വ്യാപക പരാതിയാണ് ഇതിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇന്‍റര്‍നെറ്റ് കഫേകള്‍ പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളും ഇന്റർനെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് മനുഷ്യന്റെ അത്യാവശ്യ ഘടകമായി ഇത് മാറിയിട്ടുണ്ട്.
Also Read:ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ ബംഗ്ലദേശി യുവതിയെ കോഴിക്കോട്ട് കണ്ടെത്തി
ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ആശയവിനിമയങ്ങൾക്ക് തപാലിനെ ആശ്രയിക്കാൻ ജനങ്ങള്‍ക്ക് സാധിക്കില്ല. ഇന്‍റര്‍നെറ്റ് വേഗത കുറഞ്ഞതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളോ മറ്റുമൊന്നും പ്രവർത്തിപ്പിക്കാനും കഴിയുന്നില്ല. സമരം ചെയ്യുന്നവരും, കോലം കത്തിക്കുന്നവരുമെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ല.
ജൂണ്‍ ഒന്നു മുതല്‍ ദ്വീപില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് വേഗത കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. കോവിഡ് 19 ന്റെ ഭീകരതയാണ് ദ്വീപിലും വർധിക്കുന്നത്. ലോക് ഡൗൺ ദ്വീപ് ജനതയുടെ ജീവിതത്തെത്തന്നെ ബാധിച്ചുകൊണ്ടിരിക്കുകയാണ്.
Post Your Comments