KeralaLatest NewsNews

അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായി ബന്ധം; മലപ്പുറത്ത് മൂന്ന് പേര്‍ പിടിയില്‍

മുഹമ്മദ് അജ്മല്‍, ഷുക്കൂര്‍, മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്

മലപ്പുറം: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേര്‍ പിടിയില്‍. യുവാക്കളായ മുഹമ്മദ് അജ്മല്‍, ഷുക്കൂര്‍, മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. തിരൂരില്‍ വെച്ചാണ് മൂവരും പിടിയിലായത്.

Also Read: സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 1ന്; ആശംസാ കാര്‍ഡ് അധ്യാപകര്‍ നേരിട്ട് നൽകണ്ട: വി ശിവൻകുട്ടി

താനൂര്‍ ഡിവൈഎസ്പി എം.ഐ ഷാജിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ കേരളത്തിലെ പ്രധാന ഏജന്റുമാരാണെന്നാണ് സൂചന. ഇടപാടുകാര്‍ എന്ന വ്യാജേന പ്രതികളെ ബന്ധപ്പെട്ടാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മിതിച്ചു. എന്നാല്‍, പ്രതികളുടെ അന്താരാഷ്ട്ര ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.

ഗള്‍ഫില്‍ മയക്കുമരുന്ന് ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ചുനല്‍കലായിരുന്നു അജ്മലും ഷുക്കൂറും ചെയ്തിരുന്നത്. ഗള്‍ഫില്‍ മയക്കുമരുന്ന് കൈവശമുള്ളവരുമായി വാട്‌സ് ആപ്പ് വഴി ഡീല്‍ ഉറപ്പിച്ചായിരുന്നു കച്ചവടം. ഇവര്‍ ലഹരി വസ്തു പാര്‍ക്കിംഗ് സ്ഥലങ്ങളിലും മറ്റും ഒളിപ്പിച്ചുവെക്കും. പിന്നീട് അത് അടയാളപ്പെടുത്തി ഫോട്ടോ വാട്‌സ് ആപ്പ് വഴി ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കും. വാങ്ങുന്ന ആള്‍ക്ക് ആരാണ് ഇത് കൊണ്ടുവെച്ചത് എന്ന് അറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button