ദുബായ് : ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടിയതായി യു.എ.ഇയുടെ ഔദ്യോഗിക എയർലൈനായ എമിറേറ്റ്സ് എയർലെൻസ് അറിയിച്ചു. 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയവരെയും യു.എ.ഇയിലേക്ക് വരാൻ അനുവദിക്കില്ലെന്നും എമിറേറ്റ്സ് അറിയിച്ചു.
നേരത്തെ ജൂൺ 14 വരെയായിരുന്നു യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നത്. ജൂൺ 14 ഓടെ വിലക്ക് നീക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അറിയിച്ചിരുന്നു. എന്നാൽ എമിറേറ്റ്സിന്റെ വെബ്സൈറ്റിലെ പുതിയ അപ്ഡേഷൻ പ്രകാരം ജൂൺ 30 വരെ ഇന്ത്യയിലേക്ക് വിമാനങ്ങൾ ഉണ്ടാവില്ല.
അതേസമയം, യു.എ.ഇ പൗരൻമാർ, ഗോൾഡൻ വിസക്കാർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യാൻ തടസമുണ്ടാവില്ല.
Post Your Comments