COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 907 പേർക്ക്

ജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊറോണ വൈറസ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. സൗദിയിൽ ഇന്ന് 907 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഇന്ന് 1,201 പേർ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടിയതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,49,191 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,32,138 ഉം ആയി ഉയർന്നു. ഇന്ന് 13 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,347 ആയി ഉയർന്നു.

വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,706 പേർ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 1,408 പേരുടെ നില അതീവ ഗുരുതരമാണ്. കോവിഡ് ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.20 ശതമാനവും മരണനിരക്ക് 1.63 ശതമാനവുമാണ്. ഇന്ന് റിയാദ്, മക്ക പ്രവിശ്യകളിലെല്ലാം പുതിയ രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 258, മക്ക 232, കിഴക്കൻ പ്രവിശ്യ 139, മദീന 86, അസീർ 65, ജീസാൻ 39, അൽ ഖസീം 33, ഹാഇൽ 14, നജ്റാൻ 13, തബൂക്ക് 12, അൽബാഹ 9, വടക്കൻ തിർത്തി മേഖല 4, അൽ ജൗഫ് 3.

shortlink

Related Articles

Post Your Comments

Related Articles


Back to top button