ന്യൂഡല്‍ഹി : ഇന്ത്യയിലെ ജനങ്ങള്‍ എത്രയും വേഗം കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തെ കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പുമായി എത്തിയത്.
Read Also : ഇസ്ലാം മാപ്പ് വെബ്സൈറ്റിനെതിരെ പ്രതിഷേധവുമായി ഇസ്ലാമിക സംഘടനകൾ
കൊവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും അടുത്ത തരംഗം പ്രതിരോധിക്കാന്‍ വാക്സിന്‍ എത്രയും വേഗം എടുക്കണമെന്ന് ഡബ്ല്യു.എച്ച്..ഒ തെക്കു-കിഴക്കന്‍ ഏഷ്യ മേഖല ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു.
ആദ്യം ലഭ്യമായ അവസരത്തില്‍ കൊവിഡ് വാക്സിന്‍ എടുക്കുക. അടുത്ത കുതിച്ചുചാട്ടം പ്രവചിക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും അത് തടയാന്‍ കഴിയും. രണ്ടാം തരംഗം ആരോഗ്യമേഖലയ്ക്ക് വന്‍ ഭാരമേല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments