ന്യൂയോര്‍ക്ക് : കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരില്‍ വീണ്ടും കൊറോണ വൈറസ് ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വാക്‌സിന്റെ രണ്ട് ഡോസും എടുത്ത് 14 ദിവസമെങ്കിലും കഴിഞ്ഞവരില്‍ വീണ്ടും വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത 0.01 ശതമാനം മാത്രമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാക്‌സീന്‍ രണ്ടു ഡോസും സ്വീകരിച്ച ശേഷം കൊവിഡ് പോസിറ്റീവ് ആകുന്ന ഭൂരിപക്ഷത്തിലും രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡാണ് കണ്ടു വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also : വിദേശത്ത് പോകുന്നവർക്ക് വാക്സിനേഷനെപ്പറ്റിയുള്ള സംശയങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ മറുപടി; വിശദ വിവരങ്ങൾ അറിയാം
ഏപ്രില്‍ അവസാനത്തോടെ 101 ദശലക്ഷം അമേരിക്കക്കാരാണ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചത്. ഇവരില്‍ വെറും 10,262 പേര്‍ക്കാണ് വീണ്ടും കൊവിഡ് ബാധ ഉണ്ടായത്. ഇവരില്‍ 27 ശതമാനം പേര്‍ക്കും തീവ്രമായ ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡാണ് റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments