KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4756 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1710 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3469 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10984 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 62 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: മോട്ടോര്‍ വാഹന നിയമങ്ങളും ചട്ടങ്ങളും ഇനി വിരല്‍ത്തുമ്പില്‍; പുത്തന്‍ ആപ്ലിക്കേഷനുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം സിറ്റിയിൽ 433 കേസുകൾ രജിസ്റ്റർ ചെയ്തു. 34 പേരാണ് അറസ്റ്റിലായത്. 200 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 661 കേസുകൾ രജിസ്റ്റർ ചെയ്യുകയും 266 പേർ അറസ്റ്റിലാകുകയും 768 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,360 കേസുകളും കൊല്ലം സിറ്റിയിൽ 607 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 433, 34, 200
തിരുവനന്തപുരം റൂറൽ – 661, 266, 768
കൊല്ലം സിറ്റി – 607, 66, 46
കൊല്ലം റൂറൽ – 1360, 71, 191
പത്തനംതിട്ട – 79, 74, 36
ആലപ്പുഴ- 37, 10, 227
കോട്ടയം – 227, 242, 309
ഇടുക്കി – 177, 36, 147

Read Also: മന്ത്രിപദവിക്കു പ്രശ്‌നമാകുമെന്നു പറഞ്ഞു ഗര്‍ഭഛിദ്രം നടത്തിച്ചു; നടിയുടെ പരാതിയിൽ തമിഴ്‌നാട് മുന്‍ മന്ത്രി അറസ്റ്റില്‍

എറണാകുളം സിറ്റി – 172, 98, 75
എറണാകുളം റൂറൽ – 232, 54, 456
തൃശൂർ സിറ്റി – 209, 217, 176
തൃശൂർ റൂറൽ – 48, 57, 229
പാലക്കാട് – 162, 193, 79
മലപ്പുറം – 58, 51, 10
കോഴിക്കോട് സിറ്റി – 32, 32, 27
കോഴിക്കോട് റൂറൽ – 68, 87, 12
വയനാട് – 70, 0, 28
കണ്ണൂർ സിറ്റി – 81, 81, 145
കണ്ണൂർ റൂറൽ – 15, 6, 82
കാസർകോട്- 28, 35, 226

Read Also: ലക്ഷദ്വീപ് വിഷയത്തില്‍ അമുലിനെയും, ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തെയും അധിക്ഷേപിച്ച് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button